Trending

KEAM 2021: എഞ്ചിനീറിങ്, ആർക്കിടെക്ടച്ചർ, ഫാർമസി കോഴ്സ് ഫീസ്



 കേരളത്തിൽ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശന പ്രക്രിയയിലെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. 

ഇതിൽ ഉൾപ്പെടുന്ന വിവിധതരത്തിലുള്ള സ്ഥാപനങ്ങൾക്ക് വ്യത്യസ്തമായ ഫീസ് ഘടനയാണുള്ളത്. അവ മനസ്സിലാക്കി ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.


🔲 എൻജിനിയറിങ്


1️⃣ ഗവൺമൻറ് (ജി) വിഭാഗം :

 ഗവണ്മൻറ്, എയ്ഡഡ് കോളേജുകൾ, കാർഷിക/വെറ്ററിനറി/ഫിഷറീസ് സർവകലാശാലകളിലെ കോളേജുകളിലെ എൻജിനിയറിങ് കോഴ്സുകൾ എന്നിവ ഉൾപ്പെടുന്നു.  ഈ വിഭാഗത്തിലെ ബി.ടെക്. പ്രോഗ്രാമുകളിലെ വാർഷിക/സെമസ്റ്റർ ട്യൂഷൻ ഫീസ് ഇപ്രകാരമാണ്

  • ◾ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ: വാർഷിക ഫീസ് 8650 രൂപ
  • ◾ കേരള കാർഷിക സർവകലാശാല ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്: സെമസ്റ്റർ ഫീസ് 7500 രൂപ. ബി.ടെക്. ഫുഡ് ടെക്നോളജി: സെമസ്റ്റർ ഫീസ് 26,500 രൂപ
  • ◾ വെറ്ററിനറി സർവകലാശാല ബി.ടെക്. ഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി: സെമസ്റ്റർ ഫീസ് 4000 രൂപ
  • ◾ ഫിഷറീസ് സർവകലാശാല ബി.ടെക്. ഫുഡ് ടെക്നോളജി: സെമസ്റ്റർ ഫീസ് 33,000 രൂപ.


2️⃣ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ (N) . ഈ വർഷത്തെ  പ്രതിവർഷ ഫീസ് താഴെ പറയും പ്രകാരമാണ് 

  • ◾ സർക്കാർ സീറ്റിൽ കോളേജിനനുസരിച്ച് 35,000 രൂപ മുതൽ 36,750 രൂപ വരെ
  • ◾ മാനേജ്മെൻറ് സീറ്റിൽ 65,000 രൂപ മുതൽ 68,250 രൂപ വരെ

സർക്കാർ, മാനേജ്‌മെൻറ് ക്വാട്ട ശതമാനത്തിൽ, കോളേജ് അനുസരിച്ച് മാറ്റമുണ്ട്. 

  • ◾ ഗവ. ക്വാട്ട 50-ഉം മാനേജ്‌മെൻറ്്‌ ക്വാട്ട 35-ഉം ശതമാനമാണ്. \
  • ◾ ബാക്കി എൻ.ആർ.ഐ. സീറ്റുകളാണ് . 
  • ◾ കോഴിക്കോട് സർവകലാശാല, സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്ഡ് സ്റ്റഡീസ് (എം.ജി. സർവകലാശാല) എന്നിവയുടെ എൻജിനിയറിങ് കോളേജുകളിൽ 95 ശതമാനം സീറ്റുകൾ ഗവ. സീറ്റാണ്. 
  • ◾ കേപ്പിൽ 70 ശതമാനം, 25 ശതമാനം എന്നിങ്ങനെയാണ് ഗവ. മാനേജ്‌മെൻറ് സീറ്റുകൾ.


3️⃣സ്വയംഭരണ കോളേജുകൾ ഉൾപ്പടെയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകൾ  (S ). 

കേരള സെൽഫ് ഫിനാൻസിങ് എൻജിനിയറിങ് കോളേജ് മാനേജ്‌മെൻറ് അസോസിയേഷനു കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിൽ സർക്കാർ സീറ്റ് 50 ശതമാനമാണ്. 

  • ◾ 25 ശതമാനം സീറ്റ് താഴ്ന്ന വരുമാനക്കാർക്ക്- വാർഷിക ഫീസ് 50,000 രൂപ വരെ 25 ശതമാനം സീറ്റിൽ ട്യൂഷൻ ഫീസ് 50,000 രൂപ വരെ+സ്പെഷ്യൽ ഫീസ് 25,000 രൂപ വരെ. 
  • ◾ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് കോഴ്സിന് ഇത് യഥാക്രമം 85,000 രൂപ വരെ; 85,000+50,000 രൂപ വരെ

4️⃣ കേരള കാത്തലിക് എൻജിനിയറിങ് കോളേജ് മാനേജ്‌മെൻറ്സ്‌ അസോസിയേഷനു കീഴിലെ കോളേജുകൾ: 

  • ◾ 50 ശതമാനം സർക്കാർ സീറ്റിൽ 75,000 രൂപ. 
  • ◾ നാല് കോളേജുകളിൽ (CCE, സ്വയം ഭരണ കോളേജുകളായ MBT, RET, MGP) തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപമായി ഒരു ലക്ഷം രൂപയും (പട്ടിക/ഒ.ഇ.സി. വിഭാഗക്കാർ, മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നിവർ ഒഴികെ) നൽകണം. 
  • ◾ ഈ വിഭാഗം കോളേജുകളിൽ, അർഹതയുള്ളവർക്ക് സർക്കാർ ഉത്തരവിനു വിധേയമായി ചില സ്കോളർഷിപ്പുകൾ നൽകും.

ഓരോ കോളേജിനും ബാധകമായ ഫീസ്, വെബ്‌സൈറ്റിൽ ഓപ്ഷൻ പേജിൽ കാണാൻ കഴിയും. അവ പരിശോധിക്കുക 


🔲 ആർക്കിടെക്ചർ

1️⃣ഗവ./എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ: 

  • ◾ വാർഷിക ഫീസ് 8650 രൂപ

2️⃣ആർക്കിടെക്ചർ കോളേജ് മാനേജ്മൻറ്‌്‌സ്‌ അസോസിയേഷൻ കോളേജുകൾ: 

  • ◾ ഗവ. ക്വാട്ട 50 ശതമാനമാണ്. ഇതിൽ 25 ശതമാനം സീറ്റ് താഴ്ന്ന വരുമാനക്കാർക്ക്- 
  • ◾ വാർഷിക ഫീസ് 55,000 രൂപ. 
  • ◾ ബാക്കി 25 ശതമാനം സീറ്റിൽ ട്യൂഷൻ ഫീസ് 55,000 രൂപ
  • ◾ സ്പെഷ്യൽ ഫീസ് 25,000 രൂപ.




🔲 ഫാർമസി

1️⃣ഗവ. ഫാർമസി കോളേജുകൾ: 
  • വാർഷിക ഫീസ് 15,750 രൂപ

2️⃣സ്വാശ്രയ ഫാർമസി കോളേജുകൾ: 
  • വാർഷിക ഫീസ് 98,000 രൂപ.


🔲 എ.ഐ.സി.ടി.ഇ. ട്യൂഷൻ ഫീ വെയ്‌വർ പദ്ധതി

എൻജിനിയറിങ് കോഴ്സുകൾക്ക് അനുവദനീയമായ സീറ്റുകളുടെ അഞ്ച് ശതമാനം അധിക സീറ്റുകൾ ആയി, ട്യൂഷൻ ഫീ വേയ്‌വർ സ്കീം പ്രകാരം എ.ഐ.സി.ടി.ഇ. അനുവദിച്ചിട്ടുണ്ട്
2020 അക്കാദമിക് വർഷം അംഗീകൃത സീറ്റുകളിൽ 50 ശതമാനമെങ്കിലും നികത്തപ്പെട്ട കോഴ്‌സുകളിൽ എൻട്രൻസ് കമ്മിഷണർ പദ്ധതി പ്രകാരം അലോട്ട്മെൻറ് നടത്തും. 

പദ്ധതിയുടെ പരിധിയിൽ വരുന്നവർക്ക് കോഴ്സ് ട്യൂഷൻ ഫീസ് ഇളവുലഭിക്കും. 

 
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...