Trending

KEAM: എൻജിനീയറിങ്​-ഫാര്‍മസി കോഴ്സ് പ്രവേശന അലോട്ട്‌മെൻറ് ​- ഓപ്ഷൻ രെജിസ്ട്രേഷൻ ഒക്‌ടോബര്‍ ഒമ്പത് വരെ



പ്രഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക്​ 2021-22 അധ്യയനവര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെൻറ്​ നടപടികള്‍ ആരംഭിച്ചു. 

വിദ്യാർഥികള്‍ക്ക് എൻജിനീയറിങ്​/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി കോഴ്‌സുകളിലേക്ക്​ ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.


2021ലെ കേരള എൻജിനീയറിങ്​/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്​ യോഗ്യത നേടിയ വിദ്യാർഥികള്‍ക്കും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്​ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും NATA സ്‌കോറും സമര്‍പ്പിച്ച വിദ്യാർഥികള്‍ക്കും ഒക്‌ടോബര്‍ ഒമ്പതിന്​ വൈകീട്ട്​ നാലുവരെ www.cee.kerala.gov.in ലൂടെ ഓപ്ഷനുകള്‍ രജിസ്​റ്റര്‍ ചെയ്യാം.

 ഓപ്ഷനുകള്‍ രജിസ്​റ്റര്‍ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്‌മെൻറിന് പരിഗണിക്കില്ല.


ഒക്​ടോബർ 11ന്​ രാത്രി ഒമ്പതിന്​ ആദ്യഘട്ട അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിക്കും. 

12 മുതൽ 16ന്​ വൈകീട്ട്​ മൂന്നുവരെ അലോട്ട്‌മെൻറ്​ ലഭിച്ച വിദ്യാർഥികള്‍ അലോട്ട്‌മെൻറ്​ മെമ്മോയില്‍ രേഖപ്പെടുത്തിയ, പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ട ഫീസ്​ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്​റ്റ് ഓഫിസ് മുഖാന്തരമോ ഓണ്‍ലൈന്‍ പേമെൻറ്​ വഴിയോ ഒടുക്കണം.


നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെൻറും ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. 

തുടര്‍ന്നുള്ള അലോട്ട്‌മെൻറുകളുടെ സമയക്രമം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെൻറ്​ വിശദാംശങ്ങളും www.cee.kerala.gov.in ൽ. 


ഹെല്‍പ് ലൈന്‍ നമ്പര്‍:

 📱0471 2525300

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...