ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപെട്ട ഫീസ്അടക്കുകയും ചെയ്ത വിദ്യാർത്ഥികളും അലോട്ട്മെന്റ് ഒന്നും ലഭിക്കാത്തവരും എഞ്ചിനീയറിംഗ്,ആർകിടെക്ച്ചർ,ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അല്ലോട്മെൻ്റിലേക്ക് പരിഗണിക്കൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധവുമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.
ഓപ്ഷൻ കൺഫർമേഷനെ തുടർന്നുള്ള ഹയർ ഓപ്ഷൻ പുനർക്രമീകരണം,ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്,കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ ഒക്ടോബർ 17 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ നൽകാം.
ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടക്കാത്തവർ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരുന്നാലും നിലവിലെ അലോട്ട്മെന്റും ബന്ധപ്പെട്ട ഓപ്ഷനുകളും നഷ്ടമാകും. കൂടാതെ,ഇവരെ രണ്ടാം ഘട്ട അല്ലോട്മെന്റിൽ പരിഗണിക്കില്ല.
രണ്ടാം ഘട്ട അലോട്ട്മെൻറ് 19 ന് പ്രസിദ്ധീകരിക്കും. ഫീസ് 20 മുതൽ 25 ന് വൈകിട്ട് 4 മണി വരെ അടക്കാം. 25 ന് വൈകിട്ട് നാലിനുമുൻപ് കോളേജിൽ പ്രവേശനം നേടണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം