Trending

KEAM-2021 എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ | Qualifying Status of Marks പ്രസിദ്ധീകരിച്ചു



2021 -ലെ എഞ്ചിനീയറിംഗ് ഫാർമസി (ബി.ഫാം) പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ Qualifying Status of Marks (qualified/disqualified) പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.


വിദ്യാർത്ഥികൾക്ക് അപേക്ഷാ നമ്പരും പാസ് വേഡും നൽകി ലോഗിൻ ചെയ്ത് പാഫൈൽ പേജിൽ അവരവരുടെ Qualifying Status കാണാവുന്നതാണ്.

എഞ്ചിനീയറിംഗ്, ഫാർമസി റാങ്ക് ലിസ്റ്റുകളും കാറ്റഗറി ലിസ്റ്റുകളും ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.


പ്രോസ്പെക്ടസ് ക്ലോസ് 9.7.4 (1) പ്രകാരം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർത്ഥി പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളും (പേപ്പർ 1 ഉം പേപ്പർ || ഉം) എഴുതി ഓരോ പേപ്പ് റിലും കുറഞ്ഞത് 10 മാർക്ക് നേടിയിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ കുറഞ്ഞ മാർക്ക് നിബന്ധയില്ല.


ബി.ഫാം കോഴ്സ് പ്രവേശനത്തിന് യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർത്ഥിയ്ക്ക് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ | ൽ ക്ലോസ് 9.7.4 (f) പ്രകാരം ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ കുറഞ്ഞത് 10 മാർക്ക് ലഭിച്ചിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പേപ്പർ 1 ന് കുറഞ്ഞ ഇൻഡക്സ് മാർക്ക് നിബന്ധയില്ല.


വിശദമായ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹെൽപ്പ് ലൈൻ നമ്പർ

☎️ 0471 2525300


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...