സയൻസ്, മാത്തമാറ്റിക്സ് മേഖലകളിൽ കരിയർ രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന ഇന്റർനാഷണൽ ഒളിമ്പ്യാഡ് പദ്ധതിയുടെ ഭാഗമായുള്ള മാത്തമാറ്റിക്സിലെയും സയൻസിലെയും ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡ് യോഗ്യതയ്ക്ക് അപേക്ഷിക്കാം.
ഹോമി ബാബ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ നോഡൽ ഏജൻസി.
യോഗ്യത
- മാത്തമാറ്റിക്സ് നാഷണൽ ഒളിമ്പ്യാഡ് യോഗ്യതയ്ക്ക് 2002 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ച എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
- 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31-നും ഇടയ്ക്ക് ജനിച്ച എട്ട്, ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ജൂനിയർ സയൻസിൽ പങ്കെടുക്കാം.
- ആസ്ട്രോണമി, ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവയിലെ ഇന്ത്യൻ ഒളിമ്പ്യാഡ് യോഗ്യതയ്ക്ക് 2002 ജൂലായ് ഒന്നിനും 2007 ജൂൺ 30-നും ഇടയ്ക്ക് ജനിച്ച എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
പരീക്ഷാ സമയക്രമം
- ജൂനിയർ സയൻസ് -2022 ജനുവരി 9
- ഫിസിക്സ്, ബയോളജി - 2022 ജനുവരി 16
- ആസ്ട്രോണമി, കെമിസ്ട്രി - 2022 ജനുവരി 23
പരീക്ഷാ രീതി
- സയൻസ് വിഭാഗം പരീക്ഷകൾക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാകും.
- ആദ്യഭാഗം 75 മിനിറ്റ് ദൈർഘ്യമുള്ള നാഷണൽ സ്റ്റാൻഡേഡ് എക്സാമിനേഷൻ എന്ന സ്ക്രീനിങ് ടെസ്റ്റ് രണ്ടാംഭാഗം രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡ്
- ആദ്യഭാഗത്ത് യോഗ്യത നേടുന്നവരുടെ മാത്രം, രണ്ടാം ഭാഗം ഉത്തരങ്ങൾ മൂല്യനിർണയത്തിനു വിധേയമാക്കും.
പരീക്ഷാ സിലബസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക