Trending

NEET UG 2021 : M.C.C കൗണ്‍സലിങ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു



നീറ്റ് യു.ജി. 2021 ഫലം അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കു നടത്തുന്ന കൗൺസലിങ് സംബന്ധിച്ച വിജ്ഞാപനമായി.

 www.mcc.nic.in ൽ അപ്ലോഡു ചെയ്യുന്ന കൗൺസലിങ് ഷെഡ്യൂൾ പ്രകാരമാകും നടപടികൾ.


എം.സി.സി. കൗൺസലിങ്ങിന്റെ പരിധിയിൽ വരുന്ന പ്രവേശനങ്ങൾ:

  • 🛑ഗവ. കോളേജുകളിലെ 1-5 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ (ജമ്മു ആൻഡ് കശ്മിർ ഇത്തവത്തെ കൗൺസലിങ്ങിൽ പങ്കെടുത്തേക്കും)
  • 🛑സെൻട്രൽ യൂണിവേഴ്സിറ്റികൾ (അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ജാമിയ മിലിയ ഇസ്ലാമിയ (ഡെന്റൽ) എന്നിവയിലെ 100 ശതമാനം സീറ്റുകൾ (ഓൾ ഇന്ത്യ ക്വാട്ട+ഇൻസ്റ്റിറ്റിയൂഷണൽ ക്വാട്ട), ഡീംഡ് യൂണിവേഴ്സിറ്റികൾ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (രണ്ടിലെയും മുഴുവൻ സീറ്റുകൾ) എം.സി.സി. കൗൺസലിങ് സ്കീമിലെ അർഹതാവ്യവസ്ഥകൾക്കു വിധേയമായി
  • 🛑എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ കോളേജുകളിലെ മുഴുവൻ സീറ്റുകൾ (ഇ.എസ്.ഐ.സി. ഇൻഷ്വേർഡ് പേഴ്സൺസിന്റെ ആശ്രിതർക്കുള്ള സീറ്റുകൾ)
  • 🛑ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, പുണെ (രജിസ്ട്രേഷൻ ഭാഗംമാത്രം)
  • 🛑സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ, അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ (15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ+സ്റ്റേറ്റ് ക്വാട്ട 85 ശതമാനം സീറ്റുകൾ)
  • 🛑ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് എല്ലാ കേന്ദ്രങ്ങളും), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ പുതുച്ചേരി, കാരെക്കൽ കേന്ദ്രങ്ങൾ)

ഇവ കൂടാതെ ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്സി. നഴ്സിങ് പ്രോഗ്രാമിന്റെ പ്രവേശന കൗൺസലിങ്ങും എം.സി.സി. നടത്തിയേക്കാം.


കൗൺസലിങ്ങിൽ പങ്കെടുക്കാൻ, യോഗ്യത നേടിയവർ എം.സി.സി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 

കാറ്റഗറി അനുസരിച്ചുള്ള, തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസും തിരികെ കിട്ടാവുന്ന സെക്യൂരിറ്റി നിക്ഷേപവും രജിസ്ട്രേഷൻ വേളയിൽ അടയ്ക്കണം. 

രണ്ടാം റൗണ്ടിലോ, തുടർന്നുള്ള റൗണ്ടുകളിലോ അലോട്ട് ചെയ്യുന്ന സീറ്റിൽ പ്രവേശനം നേടാത്തവർക്ക്, സെക്യൂരിറ്റി നിക്ഷേപം തിരികെ ലഭിക്കുന്നതല്ല. 

പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., പി.ഡബ്ല്യു.ഡി. മുതലായ കാറ്റഗറി സംവരണം ഗസറ്റ് വിജ്ഞാപനങ്ങൾ, സുപ്രീം കോടതി നിദേശങ്ങൾ, കേന്ദ്ര സർക്കാർ ഓഫീസ് ഉത്തരവുകൾ എന്നിവയനുസരിച്ചായിരിക്കും.

കൗൺസലിങ് പദ്ധതി, ഇൻഫർമേഷൻ ബുള്ളറ്റിൻ തുടങ്ങിയവ www.mcc.nic.in ൽ പ്രസിദ്ധീകരിക്കും .

വിശദ വിവരങ്ങൾക്ക്  : www.mcc.nic.in


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...