Trending

മക്കളുടെ പഠനത്തെയും കരിയറിനെയും സംബന്ധിച്ച് രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ









മുജീബുല്ല KM


മക്കളുടെ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കായി ചില നിര്‍ദേശങ്ങൾ

🛑പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ ഒരിക്കലും മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

🔶മനസിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക.

🟢മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനം നിര്‍ദേശിക്കേണ്ടത്.
സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാവണം വഴികാട്ടലുകൾ.

🔴മക്കള്‍ നിര്‍ദേശിച്ചതോ അല്ലെങ്കില്‍ തിരഞ്ഞെടുത്തതോ ആയ കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്‍ക്കുണ്ടാകണം. അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് ഉണ്ടാവണം.
ഈ വിഷയങ്ങളിലും, അഭിരുചി നിർണ്ണയം നടത്തുന്നതിനും 25 വർഷത്തിൻ്റെ പരിചയ സമ്പത്തുള്ള, പതിനായിരക്കണക്കിനാളുകൾക്ക് മാർഗ്ഗ നിർദ്ദേശനമേകിയ സെൻ്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സേവനം തേടാവുന്നതാണ്.

🟣തങ്ങളുടെ സാമ്പത്തിക ഭദ്രതയും കഴിവുകളും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠനകോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍.

🟩ഓരോ കുട്ടിയുടെയും വിജയത്തിനു പിന്നിൽ അച്ഛന്റെയും അമ്മയുടെയും ഗൈഡൻസിന്റെ പിൻബലവും പിന്തുണയും ഉണ്ട്. ചെറുപ്രായത്തിൽ കൈപിടിച്ച് നടത്തിയപോലെ വളരെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ഭാവിയിലേക്ക് അവർ യാത്ര തുടരുമ്പോൾ ശരിയായ പാതയിലേക്ക് കൈപിടിച്ച് നടത്തുവാനുള്ള ഉത്തരവാദിത്വവും മാതാപിതാക്കൾക്കുണ്ട് എന്ന കാര്യത്തെ വിസ്മരിക്കാതെ മുന്നോട്ടേക്ക് യാത്ര തുടരാം.

മുജീബുല്ല KM
സിജി കരിയർ ഡിവിഷൻ
കോ-ഡയരക്ടർ
00971509220561
www.cigi.org
www.cigii.org
www.cigicareer.com
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...