സർക്കാർ/ എയിഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഒന്നാം സ്പോട് അഡ്മിഷൻ ജില്ലാ തലത്തിൽ നോഡൽ പോളിടെക്‌നിക് കോളേജിൽ വച്ച് 11.10.2021 മുതൽ 18.10.2021 വരെയുള്ള തീയതികളിൽ നടത്തുന്നതാണ്.
www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതാതു നോഡൽ പോളീടെക്‌നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല.
സ്‌പോട്ട് അഡ്മിഷൻ സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെട്ടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ 'Vacancy position' എന്ന ലിങ്കിൽ ലഭ്യമാണ്.
ഓൺലൈൻ സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. അലോട്ട്‌മെന്റ് പ്രകാരം നിലവിൽ പ്രവേശനം നേടിയവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
അഡ്മിഷൻ സമയത്ത് അടക്കേണ്ട ഫീസ് (PTA ഒഴികെ) പരമാവധി ഡിജിറ്റൽ പേയ്മെന്റ് ആയി നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഡെബിറ്റ് / ക്രെഡിറ്റ് കാർഡുള്ളവർ കാർഡുമായി അഡ്മിഷന് എത്തേണ്ടതാണ്.