ഇന്ത്യ റിസർവ് ബറ്റാലിയനിൽ (റഗുലർ വിഭാഗം) പൊലീസ് കോൺസ്റ്റബിൾ, ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ,
കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് ഉൾപ്പെടെ 40 തസ്തികയിൽ ഒക്ടോബർ അവസാനം പിഎസ്‌സി വിജ്ഞാപനം പുറത്തിറങ്ങും.
നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ളഎൻസിഎ വിജ്ഞാപനങ്ങളുമുണ്ട്.
പ്രധാന തസ്തികകൾ:
ജനറൽ സംസ്ഥാനതലം:
- മ്യൂസിയം–മൃഗശാല വകുപ്പിൽ ബയോളജിസ്റ്റ്
- വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്)
- ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ
- ഭൂഗർഭജല വകുപ്പിൽ ഇലക്ട്രീഷ്യൻ
- കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്ലാന്റ് എൻജിനീയർ ഇലക്ട്രിക്കൽ (ജനറൽ/സൊസൈറ്റി വിഭാഗം)
- പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിഭാഗം) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ
- കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് (ജനറൽ/സൊസൈറ്റി വിഭാഗം)
- പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷനിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2
- അഗ്രോ മെഷിനറി കോർപറേഷനിൽ സെക്യൂരിറ്റി അസിസ്റ്റന്റ്
- കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫീൽഡ് ഓഫിസർ (ജനറൽ/സൊസൈറ്റി വിഭാഗം)
- വിദ്യാഭ്യാസ വകുപ്പിൽ (കൊല്ലം) ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്)-തമിഴ് മീഡിയം
- വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം, കോഴിക്കോട്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം
- കാർഷികവികസന–കർഷകക്ഷേമ വകുപ്പിൽ (പാലക്കാട്) ഫിറ്റർ
- വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ സീനിയർ–ഫിസിക്സ്, കെമിസ്ട്രി (എസ്ടി).
- ആരോഗ്യ വകുപ്പിൽ (പത്തനംതിട്ട) ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (എസ്ടി)
- പൊലീസ് വകുപ്പിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ഹവിൽദാർ (എസ്ടി, വിവിധ ജില്ലകൾ)
- വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് എച്ച്ഡിവി (എസ്‌സി/എസ്ടി, വിവിധ ജില്ലകൾ).
- കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ സുവോളജി (എസ്ഐയുസി നാടാർ),
- അസി. പ്രഫസർ മാത്തമാറ്റിക്സ് (എസ്‌സി),
- വനം വകുപ്പിൽ ഫോറസ്റ്റ് റേഞ്ചർ (എസ്ടി)
- ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫിസർ (ഹിന്ദു നാടാർ, ധീവര, എസ്‌സിസിസി)
- സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്/കാർട്ടോഗ്രഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (എസ്‌സി)
- ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ജൂനിയർ (എസ്ടി)
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്– 2 (ഒബിസി)
- റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 ഓർത്തോട്ടിക്സ് (ഈഴവ/തിയ്യ/ബില്ലവ)
- മൈനിങ് ആൻ ജിയോളജിയിൽ ഡ്രില്ലിങ് അസിസ്റ്റന്റ് (എസ്‌സി)
- ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (ഹിന്ദു നാടാർ)
- ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (എസ്ടി, എസ്‌സിസിസി)
- കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് (എസ്‌സി)
- കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്യൂൺ അറ്റൻഡർ (ജനറൽ, സൊസൈറ്റി വിഭാഗം)
എൻസിഎ ജില്ലാതലം
- വിദ്യാഭ്യാസ വകുപ്പിൽ (കണ്ണൂർ) ഹൈസ്കൂൾ ടീച്ചർ ഉറുദു (എൽസി/എഐ)
- വിദ്യാഭ്യാസ വകുപ്പിൽ (കാസർകോട്) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (എസ്‌സി)
- വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽപിഎസ് (വിശ്വകർമ, എസ്ഐയുസി നാടാർ, ഒബിസി),
- പട്ടികജാതി വികസന വകുപ്പിൽ (പാലക്കാട്) മെയിൽ വാർഡൻ (ഈഴവ/തിയ്യ/ബില്ലവ)