Trending

ഡിസൈനിങ്ങിന്റെ തല തൊട്ടപ്പനാവണോ... ഇപ്പൊ തന്നെ യുസീഡ്ന് അപേക്ഷിക്കൂ.....




രൂപകല്പനയുടെ വിവിധ വിഭാഗങ്ങളിൽ  ആഴത്തിലുള്ള പഠനസാധ്യത ഒരുക്കുന്ന ബി.ഡിസ് കോഴ്‌സുകൾ കിടയറ്റ സ്ഥാപനങ്ങളിൽ പഠിക്കാൻ  ആഗ്രഹിക്കുന്നവർക്ക് സവിശേഷ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് യൂസീഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ഡിസൈൻ. 


ബോംബെ, ഡൽഹി, ഹൈദ്രബാദ്, ഗുവാഹത്തി എന്നീ ഐ.ഐ.ടികൾ,   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജി ഡിസൈൻ ആൻഡ് മാനുഫാക്‌ചറിംഗ് ജബൽപൂർ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന ബി.ഡിസ് പ്രോഗ്രാമിലെ പ്രവേശനത്തിനാണ് യൂസീഡ് സ്‌കോർ പരിഗണിക്കുന്നത്.


 കൂടാതെ യൂസീഡ് സ്‌കോർ പ്രവേശനത്തിന് മാനദണ്ഡമായി സ്വീകരിക്കുന്ന വേറെയും സ്ഥാപനങ്ങളുണ്ട്.


സാമ്പ്രദായിക കോഴ്‌സുകളിൽ നിന്ന് വ്യത്യസ്‌തമായി മികച്ച തൊഴിൽ സാധ്യത ഒരുക്കുന്ന സവിശേഷ കരിയർ മേഖലയാണ് ഡിസൈൻ. 


ഫാഷൻ ഡിസൈൻ എന്നതിനപ്പുറം രൂപകല്പനയുടെ പുത്തൻ സാധ്യതകളിലേക്കാണ് ഇതുവഴി സാധ്യതകൾ തുറക്കുന്നത്. 

പ്രോഡക്ട് ഡിസൈൻ, യു.എക്സ്/യു.ഐ ഡിസൈൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ആർട്ട് ഡിസൈൻ, വെഹിക്കിൾ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ,  ആഭരണ ഡിസൈൻ, നീറ്റ്‌വെയർ  ഡിസൈൻ, സെറാമിക് ഡിസൈൻ, ആക്സെസ്സറി ഡിസൈൻ  തുടങ്ങിയ നിരവധി വകഭേദങ്ങളിലേക്കുള്ള വിശാലമായ  വാതായനങ്ങളാണ്  ബി.ഡിസ് പഠനം വഴി തുറക്കപ്പെടുന്നത്. 


കേവലമായ ഒരു ജോലി എന്നതിനപ്പുറം സർഗ്ഗശക്തിയും സൃഷ്ടിപരതയും  നിരന്തരമായി ഉപയോഗപ്പെടുത്തി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും  ഉപയോഗക്ഷമത ഫലപ്രദമായി വർദ്ധിപ്പിക്കാനുള്ള വൈഭവം വളർത്തിയെടുക്കുന്നവർക്കാണ് കരിയറിൽ മികവ് തെളിയിക്കാനാവുക.


മേല്പപറഞ്ഞ സ്ഥാപനങ്ങളിലെ ബി.ഡിസ് പ്രോഗ്രാമിന് പ്രവേശനം ആഗ്രഹിക്കുന്നവർ യൂസീഡ് 2022 പരീക്ഷയിൽ യോഗ്യത നേടിയതിനുശേഷം പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഇതിൽ ഐ.ഐ.ടി ഡൽഹിയിൽ 2022-23 വർഷം മുതൽ ബിഡിസ് കോഴ്സ് പുതുതായി ആരംഭിക്കുകയാണ് എന്ന സവിശേഷതയുണ്ട്.


🛑 2022 ജനുവരി 23 നു നടക്കുന്ന യൂസീഡ് 2022 പരീക്ഷക്ക് ഒക്ടോബർ 10 വരെ അപേക്ഷ സമർപ്പിക്കാം


 2021 ൽ പ്ലസ്‌ടു പഠനം പൂർത്തിയാക്കിയവർക്കും 2022 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പരീക്ഷയിൽ പങ്കെടുക്കാം. 

ഏത് സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാമെങ്കിലും  ഐ.ഐ.ടി.ടി.എം ജബല്പൂറിലെ ബിഡിസ് പ്രോഗ്രാമിന് മാത്രം ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീം പഠിച്ചവർക്ക് അപേക്ഷിക്കാനാവില്ല. 


 അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദ വിവരങ്ങൾക്കും👇🏻

 http://www.uceed.iitb.ac.in/2022/ എന്ന വെബ്‌സൈറ്റ് പരിശോധിക്കാം.


പരീക്ഷ 

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ രണ്ട് ഭാഗങ്ങളാണുള്ളത്. 

  • പാർട്ട് എ യിൽ കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയാണ്. 
  • പാർട്ട് ബിയിൽ ഡ്രോയിങ് പരീക്ഷയാണ്. 

പാർട്ട് എ യിലെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ രണ്ട് മണിക്കൂർ 30 മിനിട്ട് സമയം അനുവദിക്കും. 

ന്യൂമെറിക്കൽ ആൻസർ ടൈപ്പ്, മൾട്ടിപ്പിൾ സെലക്ട് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് എന്നിങ്ങനെ മൂന്ന് സെക്ഷനുകളിലായി 240 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും.

പാർട്ട്  ബിയിൽ കുട്ടികളുടെ വരക്കാനുള്ള ശേഷി പരിശോധിക്കാനായുള്ള 60 മാർക്കിന്റെ ഒറ്റച്ചോദ്യമാണ് ഉണ്ടാവുക. 

30 മിനിറ്റ് അനുവദിക്കും.   


പരീക്ഷാ കേന്ദ്രങ്ങൾ 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് അടക്കം 24 കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. 

അപേക്ഷ സമർപ്പിക്കുമ്പോൾ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. 


ഇഡബ്ള്യു, ഒബിസി-എൻസിഎൽ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണമുണ്ട്. 

പൊതു വിഭാഗത്തിൽ പെട്ട അപേക്ഷകർ  1997 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ  ജനിച്ചവരും സംവരണ വിഭാഗത്തിൽ പെട്ടവർ 1992 ഒക്ടോബർ ഒന്നിനോ അതിന് മുമ്പോ ജനിച്ചവർ ആയിരിക്കണം.


തുടർച്ചയായ രണ്ട് വർഷങ്ങളിൽ മാത്രമേ യൂസീഡ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 


http://www.uceed.iitb.ac.in/2022/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...