Trending

യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം


യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒക്ടോബര്‍ 6 മുതല്‍ 11 വരെയായിരുന്നു പരീക്ഷ നടത്താന്‍ ആദ്യം നിശ്ചയിച്ച തീയതി. 

പിന്നീട് ഒക്ടോബര്‍ 6 മുതല്‍ 8 വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 19 വരെയും മാറ്റി. 

പരീക്ഷാ തീയതിയോ അഡ്മിറ്റ് കാര്‍ഡ് റിലീസ് തീയതിയോ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് എന്‍ടിഎ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ടിഎ അറിയിച്ചു. 


പരീക്ഷാ രീതി 

  • രണ്ടുപേപ്പറുകളും ഓണ്‍ലൈനായാണ് നടത്തുന്നത്.
  • പേപ്പര്‍ ഒന്നിന് 100 മാര്‍ക്കാണ്. 
  • ഉദ്യോഗാര്‍ത്ഥികള്‍ 50 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. 
  • ശരിയായ ഉത്തരത്തിന് രണ്ട് മാര്‍ക്ക് വീതം ലഭിക്കും. 
  • 100 മാര്‍ക്കിന്റെ തന്നെ പേപ്പര്‍ 2ല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് 3 മണിക്കൂറാണ് സമയം. 
  • ശരിയുത്തരത്തിന് 2 മാര്‍ക്ക് വീതമാണ് ലഭിക്കുക. 
  • ചോദ്യപേപ്പര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. 
  • തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...