Trending

ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് സ്കീം-എങ്ങനെ അപേക്ഷിക്കാം?



2021 മാർച്ചിൽ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച് എച്ച്.എസ്.സി. പ്ലസ്മ / ഐ.ടി.ഐ. വി.എച്ച്.എസ്.ഇ/ പോളിടെക്നിക്ക് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെരിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. 

    $ads={1}

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in എന്ന സ്‌കോളർഷിപ്പ് വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 1250 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. 

പുതിയതും പുതുക്കുന്നതുമായ അപേക്ഷയുടെ അവസാന തീയതി 30.11.2021 ആണ്. 

ഓൺലൈൻ അപേക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്കായി താഴെയുള്ള ലിങ്കുകൾ പിന്തുടരുക. 


  • സ്കോളർഷിപ്പ്  - ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് 
  • യോഗ്യത - SSLC പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് 
  • സ്കോളർഷിപ്പ് തുക രൂപ. -  1250 
  • ഏജൻസി - കൊളീജിയറ്റ് വിദ്യാഭ്യാസം 
  • വരുമാന പരിധി - ബാധകമല്ല 
  • വിഭാഗം - ബാധകമല്ല 


ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് 2021-ന് എങ്ങനെ അപേക്ഷിക്കാം 

ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് 2021 എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നും അപേക്ഷിക്കാമെന്നും മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും ഇവിടെ കാണാം 

1) അപേക്ഷിക്കേണ്ടതിനുളള യോഗ്യതകൾ 

എ)അപേക്ഷകർ 2021 മാർച്ചിൽ എസ്.എസ്.എൽ.സി. റ്റി.എച്ച്.എസ്.എൽ.സി., സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും പ്ലസ് ഗ്രഡ് നേടിയവർ ആയിരിക്കണം, ബി)അപേക്ഷകർ 2021-2022 അദ്ധ്യയന വർഷത്തിൽ വി.എച്ച്.എസ്.ഇ/എച്ച്.എസ്.സി/ +2/ഐ.ടി.ഐ./പോളിടെക്നിക്ക് കോഴ്സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം. 

2) സ്കോളർഷിപ്പ് തുക 

എ) പ്രതിവർഷം 1250/-രൂപ(ആയിരത്തി ഇരുന്നുറ്റി അൻപത് രൂപ) 

ബി) തുടർവിദ്യാഭ്യാസത്തിൽ 50% മാർക്ക് വാങ്ങി പാസാകുന്ന വിദ്യാർത്ഥികൾക്ക് പഠനം തുടരുന്ന 7 വർഷം വരെ സ്കോളർഷിപ്പ് പുതുക്കാവുന്നതാണ്

3) ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ 

എ) അപേക്ഷകർക്ക് ഐ.എഫ്.എസ്.സി.കോഡ് ഉളള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

രക്ഷകർത്താവുമായി ചേർന്നുളള മെനർ അക്കൗണ്ടുളളവർ സ്വന്തം പേരിൽ മാത്രമായുളള മേജർ അക്കൗണ്ടായി മാറ്റേണ്ടതാണ്. 

അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്. 

ബി) ബാങ്ക് അക്കൗണ്ട് ആധാർ നമ്പരുമായി ലിങ്ക് ചെയ്തിരിക്കണം. 

ആധാർ നമ്പർ ലഭ്യമായിട്ടില്ലെങ്കിൽ ഇ.ഐ.ഡി.നമ്പർ നൽകിയാലും മതിയാകും. 

സി) - എസ്.സി.എസ്.റ്റി.വിഭാഗത്തിൽപ്പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്.സി.ഇ.ആർ.ടി. നൽകുന്ന സ്കോളർഷിപ്പും ഒറ്റപ്പെൺകുട്ടിക്കായുളള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ,ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവർ ഈ കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. 


4) അപേക്ഷിക്കേണ്ട രീതി 

1) www.dcescholarship.kerala.gov.in - എന്ന വെബ്സൈറ്റിൽ District Merit Scholarship (DMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

2)സെലക്ഷനിൽ പേരുണ്ടോ എന്ന് നോക്കി ഉണ്ടെങ്കിൽ 

3) Apply Online -ൽ ക്ലിക്ക് ചെയ്യുക. 

4) മറ്റ് സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് Candidate Login ചെയ്യുക 

5) അല്ലെങ്കിൽ New registration- ൽ ക്ലിക്ക് ചെയ്ത് submit ചെയ്യുക.

6) സ്കോളർഷിപ്പ് പേജിൽ DMS എന്ന Tab -ൽ ക്ലിക്ക് ചെയ്യുക. 

7) എസ്.എസ്.എൽ.സി. പഠിച്ച സ്കൂളിന്റെ ഡിസ്ട്രിക്ട്, സ്കൂൾ, പേര് എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് സെലക്ട് ചെയ്യുക. 

8) Submit ചെയ്യുക. 

9) നൽകിയ വിവരങ്ങൾ ശരിയെങ്കിൽ വീണ്ടും Submit ക്ലിക്ക് ചെയ്യുക.


ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനു ശേഷം View/Print application-ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്തിരിക്കണം. 

രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് ഭാഗം -6 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്. 


സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ 

എ) അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട് 

ബി) റ്റി.എച്ച്.എസ്.എൽ.സി./എസ്.എസ്.എൽ.സി. മാർക്കിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. 

സി) അപേക്ഷകരുടെ സ്വന്തം പേരിൽ ഉളള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. (പേര്, അക്കൗണ്ട് നമ്പർ,ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം) 

ഡി) ആധാർ കാർഡിന്റെ കോപ്പി.  


അവസാന തീയതി

1) ഓൺലൈനായി അപേക്ഷക രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി 30/11/2021 

2) ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റൗട്ടും, മറ്റ് അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട തീയതി: 07/12/2021


Useful Links

District Merit Scholarship (Fresh) Registration 2021-Instructions 

District Merit Scholarship (Renewal) Registration 2021-Instructions 

District Merit Scholarship Selection List-2021(Fresh) 

Apply Online

Website

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...