🛑സ്ഥാപനത്തിന്റെ നിലവാരം, ലൊക്കേഷൻ, ആഗ്രഹിക്കുന്ന കോഴ്സ്, അഭിരുചി, തൊഴിൽ / ഉപരിപഠന സാധ്യതകൾ , ഫീസ് ഘടന എന്നിവ യഥാവിധം വിലയിരുത്തി ഓപ്ഷനുകൾ സമർപ്പിക്കുക
🛑അഖിലേന്ത്യാ തലത്തിൽ കഴിഞ്ഞ വർഷത്തെ കൗൺസലിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ www.mcc.nic.in ന്റെ UG മെഡിക്കൽ കൗൺസലിംഗ് - ആർക്കൈവ്സ് വിഭാഗത്തിലും കേരളത്തിലെ കോളജുകളിലെ അലോട്ട്മെന്റ് നില www.cee.kerala.gov.in ലെ KEAM 2021 കാൻഡിഡേറ്റ്സ് പോർട്ടൽ - ലാസ്റ്റ് റാങ്ക് കൺസോളിഡേറ്റഡ് - 2020 എംബിബി എസ് & ബിഡിഎസ് വിഭാഗത്തിലും കാണാം.
ഇവ പ്രവേശന സാധ്യതയെക്കുറിച്ചുള്ള സൂചനകൾ നൽകും .
🛑AllMS, JIPMER മറ്റു സർക്കാർ കോളജുകളിൽ താരതമ്യേന കുറഞ്ഞ ഫീസാണ് നൽകേണ്ടി വരിക.
🛑ഡീംഡ് സർവകലാശാലകൾ,സ്വകാര്യ മെഡിക്കൽ കോളേജുകൾ എന്നിവയിലെ ഫീസ് താരതമ്യേന ഉയർന്നതാണ്.
ഓപ്ഷൻ രജിസ്ട്രേഷൻ നൽകുമ്പോൾ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ഫീസ് ഒടുക്കേണ്ടതായും വരും.
ഓപ്ഷൻ നൽകാൻ ശ്രമിക്കുമ്പോൾ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം.
🛑 കൃത്യവും കണിശവുമായ ഓപ്ഷൻ രജിസ്ട്രേഷന് സിജി നടത്തുന്ന ഓൺലൈൻ ഹെൽപ് ഡെസ്ക് സൗകര്യത്തെ പ്രയോജനപ്പെടുത്തി, മികച്ച സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കാൻ ശ്രമിക്കുക.