Trending

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (NTSE) 2021 | അവസാന തിയ്യതി നവംബർ 22 | National talent search examination 2021

{tocify} $titl={Table of Contents}

കേരളത്തിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ്, അംഗീകൃത സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ, നവോദയ സ്‌കൂളുകൾ, സൈനിക് സ്‌കൂളുകൾ എന്നിവിടങ്ങളിലെ പത്താംക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനതലത്തിൽ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷന് (NTSE) അപേക്ഷിക്കാം .കൂടാതെ ദേശീയ തലത്തിലും ഉന്നതവിജയം നേടിയവർക്ക് അപേക്ഷിക്കാം.


യോഗ്യത

  • കേരളത്തിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ്, അംഗീകൃത സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ, നവോദയ സ്‌കൂളുകൾ, സൈനിക് സ്‌കൂളുകൾ എന്നിവിടങ്ങളിലെ പത്താംക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ
  • ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗിലൂടെ  പഠിക്കുന്ന പത്താം ക്ലാസ് പരീക്ഷയെഴുതുന്ന18വയസ്സിന് താഴെയുള്ളവർ.
  • ഇങ്ങനെയുള്ളവർ 2020-21 ലെ 9-ാം ക്ലാസ് യോഗ്യതാ പരീക്ഷയിൽ ഭാഷകൾ ഒഴികെയുള്ള 55 ശതമാനം മാർക്കെങ്കിലും അവർ നേടിയിരിക്കണം.

NTSE സ്കോളർഷിപ്പ്  തുക

സ്കോളർഷിപ്പ്  നേടിയവർക്ക് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിമാസം 1250 രൂപയും രൂപയും  ഡിഗ്രി, പിജി ഡിഗ്രി തലത്തിൽ 2000/രൂപയും പിഎച്ച്.ഡി തലത്തിൽ യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്കോളർഷിപ് തുകയും ലഭിക്കും .

പാറ്റേൺ, സിലബസ് & ഷെഡ്യൂൾ 2021

  • ആദ്യ ഘട്ട സംസ്ഥാന തല പരീക്ഷ 2022 ജനുവരി 30-ന് നടക്കും. 
  • ദൈർഘ്യം 120 മിനിറ്റാണ്. 
  • നൂറ് ചോദ്യങ്ങളുള്ള രണ്ട് ഒബ്ജക്ടീവ് ടൈപ്പ് പേപ്പറുകൾ ഉണ്ടാകും. 
  • നെഗറ്റീവ് മാർക്കിങ് ഇല്ല. 
  • പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് 40 ശതമാനം മാർക്ക് നിർബന്ധമാണ്, 
  • എസ്‌സി വിഭാഗത്തിനും ശാരീരിക വൈകല്യമുള്ളവർക്കും ഇത് 32% ആണ്.

വിദ്യാർത്ഥികളുടെ മാനസിക കഴിവ്, യുക്തിപരമായ ചിന്ത, വിശകലന ശേഷി എന്നിവ പരിശോധിക്കുന്നതിന്, വിവരിച്ചതും വിവരിക്കാത്തതുമായ ചിത്രങ്ങൾ  സംബന്ധിച്ചുള്ള  ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കോളാസ്റ്റിക് അഭിരുചി പരീക്ഷിക്കുന്നതിന്, ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിലെ എല്ലാ അധ്യായങ്ങളിൽ നിന്നും പത്താം ക്ലാസിലെ ഒന്നും രണ്ടും ടേം ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ആദ്യ ഘട്ട പരീക്ഷയിൽ ഉണ്ടാകും.


പരീക്ഷയുടെ സ്കീം



 NTSE 2021-ന് എങ്ങനെ അപേക്ഷിക്കാം?

2021 നവംബർ 22-ന് മുമ്പ് https://scert.kerala.gov.in/ntse202021 എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 

  • അപേക്ഷാ ഫീസായി 250/ രൂപ ഓൺലൈനായി അടക്കണം. 
  • പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾ 100 രൂപ അടച്ചാൽ മതി.


പ്രധാന തീയതികൾ (NTSE 2021-22)

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി- 27.10.2021
  • അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി - 22.11.2021
  • HM/പ്രിൻസിപ്പൽ ഓൺലൈൻ വെരിഫിക്കേഷൻ അവസാനിക്കുന്ന തീയതി- 25.11.2021
  • പരീക്ഷാ തീയതി - 30.01.2022


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...