സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
യോഗ്യത
- ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾ
- കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്.
www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും.
അവസാന തീയതി ഡിസംബർ 10.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.
അപേക്ഷയുമായി ബന്ധപ്പെട്ട ഗവൺമെൻറ് ഔദ്യോഗിക അറിയിപ്പ് സ്കോളർഷിപ് വിശദ വ്യവരം ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ
- കൊല്ലം മേഖലാ ഓഫീസ് 0474-2914417
- എറണാകുളം മേഖലാ ഓഫീസ് 0484-2429130
- കോഴിക്കോട് മേഖലാ ഓഫീസ്:0495-2377786