Trending

ചരിത്രത്തിൽ ഇന്ന് 30-01-2022

 


ഇന്ന്  2022 ജനുവരി 30 (1197 മകരം 16) 

ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ

കലണ്ടർ പ്രകാരം ജനുവരി 30 വർഷത്തിലെ 30 (അധിവർഷത്തിൽ 31)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 335 ദിവസങ്ങൾ കൂടിയുണ്ട്.


🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹



💠ഗാന്ധി സ്മരണ ദിനം

💠ലോക കുഷ്ഠരോഗ നിർമാർജന ദിനം

💠രക്തസാക്ഷി ദിനം (ഇന്ത്യ)

💠അന്താരാഷ്ട്ര ഇന്റർനെറ്റ് രഹിത ദിനം

💠അഹിംസയുടെയും സമാധാനത്തിന്റെയും സ്കൂൾ ദിനം

💠ദേശീയ രക്ഷപ്പെടൽ ദിനം

💠ദേശീയ നിഷ്‌ക്രിയ ഉത്തര സന്ദേശ ദിനം

💠സൗദാഡെ ദിനം (ബ്രസീൽ)

💠കസ്റ്റംസ് ദിനം (അസർബൈജാൻ)

💠ദേശീയ ക്രോസന്റ് ദിനം (യുഎസ്എ)

💠ബെലാറഷ്യൻ ശാസ്ത്ര ദിനം (ബെലാറസ്)

💠ഫ്രെഡ് കോറെമാറ്റ്സു ദിനം (യുഎസ്എ)

💠ഓഷ്വിറ്റ്സ് വിമോചന ദിനം (നെതർലാൻഡ്സ്)


🌐ചരിത്ര സംഭവങ്ങൾ🌐  

🌐1287 - രാജാവായിരുന്ന വാറുവെ ഹന്തവാഡി രാജ്യത്തെ സ്ഥാപിച്ചു കൊണ്ട് പാഗൻ രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


🌐1649 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്തു.


🌐1809 - വേലുത്തമ്പി ദളവ 45 ബ്രിട്ടീഷുകാരെ വെള്ളത്തിൽ മുക്കിക്കൊന്നു.


🌐1820 - എഡ്വാർഡ് ബ്രാഡ്ഫീൽഡ് ട്രിനിറ്റി പെനിൻസുല സന്ദർശിക്കുകയും അന്റാർട്ടിക്കയുടെ കണ്ടെത്തൽ അവകാശപ്പെടുകയും ചെയ്തു.


🌐1847 - യെർബ ബ്യൂണ കാലിഫോർണിയക്ക് സാൻ ഫ്രാൻസിസ്കോ കാലിഫോർണിയ എന്ന് നാമകരണം ചെയ്തു.


🌐1902 - ലണ്ടനിൽ ആംഗ്ലോ-ജാപ്പനീസ് അലയൻസ് ഒപ്പുവച്ചു.


🌐1908 - ഇന്ത്യൻ സമാധാനവാദിയും നേതാവുമായ മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയെ ജാൻ സി. സ്മട്ട്സ് ജയിലിൽ നിന്ന് മോചിപ്പിച്ചു .


🌐1933 – അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു.


🌐1937 - ജർമ്മൻകാർ നോബൽ സമ്മാനം സ്വീകരിക്കുന്നത് ഹിറ്റ്ലർ വിലക്കി.


🌐1948 – ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.


🌐1960 - പരമ്പരാഗത പാർട്ടികളുടെ ലയനത്തിലൂടെ ആഫ്രിക്കൻ നാഷണൽ പാർട്ടി ചാർജിൽ സ്ഥാപിതമായി .


🌐1965- ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ ജനക്കുട്ടവുമായി വിൻസ്റ്റൺ ചർച്ചിലിന്റെ ശവസംസ്കാരം നടന്നു.


🌐1982- കമ്പ്യൂട്ടർ വൈറസിനെ ആദ്യമായി കണ്ടു പിടിച്ചു.


🌐1994- റിച്ചാർഡ് ഹാഡ്ലിയുടെ റിക്കാർഡ് മറിക്കാന്ന് കപിൽദേവ് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റെടുക്കുന്ന ക്രിക്കറ്ററായി.


🌐2007 – മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻ‌ഡോസ് വിസ്റ്റ പുറത്തിറക്കി.


🌐2010 - കുടുംബസുഹൃത്ത് വിലാസ് മേത്ത  സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം 62 വർഷത്തിനുശേഷം ഡർബൺ   കടൽതീരത്ത് നിമഞ്ജനം ചെയ്തു.


🌐2013 - നാരോ -1 ദക്ഷിണ കൊറിയ ആദ്യ റോക്കറ്റ് കാരിയർ വിക്ഷേപിച്ചു .


🌹ജന്മദിനങ്ങൾ🌹 


🌹ഡഗ്ലസ് ഏംഗൽബർട്ട് - 

ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട് (30 ജനുവരി 1925 – 02 ജൂലൈ 2013). ണ്ടു വർഷത്തിനിടെ ഒരു ഡസനിലധികം പേറ്റന്റുകൾ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. 1964 ൽ ആണ് മൗസിന്റെ ഒരു മാതൃക ഏംഗൽബർട്ട് സൃഷ്ടിച്ചെടുത്തത്. കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി. ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടിത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്. ഇദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങൾ സമന്വയിപ്പിച്ചാണ് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന്‌‍ രൂപം നൽകിയത്. ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കോർഡൽ കീ ബോർഡ് രൂപകല്പന ചെയ്തതും ഏംഗൽബർട്ട് ആണ്.


🌹പ്രിയദർശൻ - 

മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ(ജനനം : 30 ജനുവരി 1957). 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും. പ്രിയദർശൻ രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ സാമ്പത്തിക വിജയം നേടി. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ "കാഞ്ചീവരം" എന്ന തമിഴ് ചിത്രത്തിനായിരുന്നു. അവാർഡ് നേടുന്നതിനേേക്കാൾ ജനങ്ങളെ രസിപ്പിക്കുന്നതാണ് നേട്ടമെന്ന് ഇദ്ദേഹം കരുതുന്നു. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. മോഹൻലാൽ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. മോഹൻലാലിനോടൊപ്പം പ്രിയദർശൻ ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയിട്ടുണ്ട്. ചിത്രം (1987), കിലുക്കം എന്നിവ ഇവയിലെ ചിലതാണ്.


🌹അന്ന രാജൻ - 

ഒരു ഇന്ത്യൻ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. പ്രധാനമായും മലയാള സിനിമകളിൽ അഭിനയിക്കുന്നു. സിനിമയിലെത്തുന്നതിനു മുൻപ് ആലുവയിലെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന അവർ 2017- ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അങ്കമാലി ഡയറീസിലെ കഥാപാത്രമായ ലിച്ചി എന്നപേരിലും പ്രേഷകരുടെ ഇടയിൽ അന്ന അറിയപ്പെടുന്നു.


🌹രഞ്ജിത്ത് മഹേശ്വരി - 

ഇന്ത്യയിലെ പ്രമുഖനായ ഒരു ട്രിപ്പിൾ ജമ്പറാണ് രഞ്ജിത്ത് മഹേശ്വരി (Born 30 January 1986 ). കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം, 2006 നടന്ന ഏഷ്യൻ ഗെയിംസിലും, 2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗുവഹട്ടിയിൽ ജൂൺ 2007 ൽ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചാട്ടമായ 17.04 മീ രേഖപ്പെടുത്തി. 2008 ബീജിങ്ങ് ഒളിമ്പിക്സിൽ ഇദ്ദേഹം ഭാരതത്തെ പ്രതിനിധാനം ചെയ്തിരുന്നു. 


🌹നിരോഷ - നിരോഷ റാംകി (ജനനം 30 ജനുവരി 1971) ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ്. തമിഴ് , തെലുങ്ക് , മലയാളം , കന്നഡ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ അറിയപ്പെടുന്നത് . 1988 മുതൽ 1995 വരെ ഒരു മുൻനിര നടിയായിരുന്നു.


🌹കെ.എം. മാണി - കേരള സംസ്ഥാനത്തിലെ ധനമന്ത്രിയായിരുന്നു കേരള കോൺഗ്രസ്‌ (എം) എന്ന പാർട്ടിയുടെ നേതാവാവായിരുന്നു കെ.എം.മാണി എന്ന കരിങ്ങോഴക്കൽ മാണി മാണി ( 30 ജനുവരി 1933 - 9 ഏപ്രിൽ 2019). 1965 മുതൽ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മാണിക്കാണ്. 2015 നവംബർ 10-ന് ബാർ കോഴ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു. 2019 ഏപ്രിൽ 9-ന് അദ്ദേഹം അന്തരിച്ചു.


🌹ചിദംബരം സുബ്രമണ്യം - ചിദംബരം സുബ്രമണ്യം (ജനനം : ജനുവരി 30, 1910 - മരണം: നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്‌. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്‌. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‌ 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു.


🌹ഇസാമു അകസാക്കി - ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഇസാമു അകസാക്കി (ജനനം: ജനു: 30, 1929) .കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും അകസാകി മറ്റു രണ്ടു ജാപ്പനീസ് ഗവേഷകരായ ഹിരോഷി അമാനോ, ഷൂജി നകാമുറ എന്നിവർക്കൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു.


🌹എറിക് ബെറ്റ്സിഗ് -  നോബൽ സമ്മാന ജേതാവായ ഒരു ഗവേഷകനാണ് എറിക് ബെറ്റ്സിഗ് (ജ: ജനു 13 1960). അമേരിക്കയിലെ ജനേലിയ ഫാം റിസർച്ച് കാമ്പസിലെ ഗവേഷകനാണ് ഇദ്ദേഹം. ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന്, സ്റ്റെഫാൻ ഹെയ്ൽ, വില്ല്യം ഇ. മോണർ എന്നിവർക്കൊപ്പം 2014ലെ രസതന്ത്രത്തിനുള്ള നൊബൽ ലഭിച്ചു. സാധാരണ സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന വിധത്തിൽ ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌ക്കാരം.


🌹ക്രിസ്റ്റ്യൻ ബെയ്ൽ - ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ് ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബെയ്ൽ എന്ന ക്രിസ്റ്റ്യൻ ബെയ്ൽ (ജനനം: 1974 ജനുവരി 30). 13-ആം വയസിൽ സ്റ്റീവൻ സ്പിൽബർഗിന്റെ എമ്പയർ ഓഫ് ദ സണ്ണിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബെയ്ൽ ആദ്യമായി ജനശ്രദ്ധയാകർഷിച്ചത്. വാണിജ്യചിത്രങ്ങളിലെന്ന പോലെ കലാചിത്രങ്ങളിലും, സ്വതന്ത്രചിത്രങ്ങളിലും ബെയ്ൽ അഭിനയിച്ചിട്ടുണ്ട്.


🌹സി.ജി. ജനാർദ്ദനൻ - കേരളത്തിലെ രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്നു സി.ജി. ജനാർദ്ദനൻ  (30 ജനുവരി 1921 - 11 ഫെബ്രുവരി 1990).


🌹പുലാക്കാട്ട് രവീന്ദ്രൻ - പ്രമുഖ മലയാള കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രൻ(ജനനം : 30 ജനുവരി 1932 -21 ജൂൺ 1995). കവിതക്കുള്ള ((പുലാക്കാട് രവീന്ദ്രന്റെ കൃതികൾ) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1990 ൽ നേടി.


🌹പ്രകാശ് ജാവ്‌ദേക്കർ - പതിനാറാം ലോക്സഭയിലെ മാനുഷിക വിഭവശേഷി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് പ്രകാശ് ജാവഡേക്കർ (ജനനം : 30 ജനുവരി 1951). പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലയുമുണ്ട്. മുൻ രാജ്യസഭാംഗമാണ്. ബി.ജെ.പി നേതാവായ ജാവ്‌ദേക്കർ 2008 ലാണ് മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി ഔദ്യോഗിക വക്താവാണ്.


🌹ബെക്കി ലിഞ്ച് - റെബേക്ക ക്വിൻ (ജനനം 30 ജനുവരി 1987) ഒരു ഐറിഷ് പ്രൊഫഷണൽ റെസ്ലറും അഭിനേത്രിയുമാണ്. ഇപ്പോൾ ഡബ്ല്യൂഡബ്ല്യൂഇയിൽ ഒപ്പുവയ്ക്കുകയും അവിടെ സ്മാക്ക്ഡൌൺ ബ്രാൻഡിൽ ബെക്കി ലിഞ്ച് എന്ന റിംഗ്പേരിൽ അഭിനയിക്കുകയും ചെയ്തു വരുന്നു.2016 സെപ്റ്റംബറിൽ ബാക്ക്ലാഷിൽ നടന്ന സ്മാക്ക്ഡൗൺ വുമൺസ് ചാമ്പ്യൻ ആയി മാറി.


🌹മിച്ചൽ സ്റ്റാർക്ക് - ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് മിച്ചൽ ആരോൺ സ്റ്റാർക്ക് എന്ന മിച്ചൽ സ്റ്റാർക്ക് (ജനനം 1990 ജനുവരി 30 ).2011 ഒക്ടോബറിൽ ഇന്ത്യക്കെതിരായ മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സ്റ്റാർക്ക് ഒരു ഇടം കൈയൻ ഫാസ്റ്റ് ബൗളറും ലോവർ ഓഡർ ബാറ്റ്സ്മാനുമാണ്.


🌹വാമൻ ദത്താത്രേയ പട്‌വർദ്ധൻ - ഇന്ത്യയുടെ ആണവ രസതന്ത്രശാസ്ത്രജ്ഞനും പ്രതിരോധ ശാസ്ത്രജ്ഞനും വിസ്ഫോടന എഞ്ചിനീയറിങ്ങ് വിദഗ്ദ്ധനുമാണ്‌ വാമൻ ദത്താത്രേയ പട്‌വർദ്ധൻ(ജനുവരി 30, 1917 - ജൂലൈ 27, 2007).എക്സ്പ്ളോസീവ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ലബോറട്ടറിയുടെ (ഇന്ന് ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി(HERML)) സ്ഥാപക ഡയറക്ടറുമാണ്‌ അദ്ദേഹം ഇന്ത്യൻ സ്പേസ് പദ്ധതിയിൽ ഇന്ത്യൻ ആണവ പദ്ധതി,മിസൈൽ പദ്ധതി എന്നിവയ്ക്ക് അടിത്തറയിട്ശാസ്ത്രജ്ഞിരിലൊരാളാണ്‌ ഇദ്ദേഹം.തുമ്പയിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്പേസ് റോക്കറ്റായ സോളിഡ് പ്രൊപ്പല്ലേറ്റ് നിർമ്മിച്ച്ത് ഇദ്ദേഹമാണ്‌.ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്‌ (ബുദ്ധൻ ചിരിക്കുന്നു) നിർണായകമായ സംഭാവനകൾ നല്കി.


🌹വാൾട്ടർ ഡാമറോഷ് - വാൾട്ടർ ഡാമറോഷ് ജർമൻ-അമേരിക്കൻ സംഗീതവിദ്വാനായിരുന്നു. 1862 ജനുവരി 30-ന് ജനിച്ചു. ന്യൂയോർക്ക് സിംഫണിക്കുവേണ്ടി ലിയോപോൾഡ് രചിച്ച ഓർക്കെസ്ട്രകളിൽ ഇദ്ദേഹത്തിന്റെ ഗണ്യമായ സംഭാവന ഉണ്ടായിട്ടുണ്ട്. 1885 മുതൽ ഡാമറോഷ് സ്വതന്ത്രമായ രചനയും അവതരണവും തുടങ്ങി.ഓപ്പറകൾ, ഗാനങ്ങൾ, ഉപകരണസംഗീതം എന്നിവയിലെല്ലാം ഡാമറോഷ് തന്റെ സർഗവൈഭവം പ്രകടമാക്കിയിട്ടുണ്ട്. ദ് സ്കാർലറ്റ് ലെറ്റർ (1896), ദ് മാൻ വിത്തൗട്ട് എ കൺട്രി (1937) എന്നിവ വിശ്വപ്രസിദ്ധങ്ങളാണ്. 1923-ൽ ഇദ്ദേഹത്തിന്റെ ആത്മകഥയായ മൈ മ്യൂസിക്കൽ ലൈഫ് പ്രകാശിതമായി. 1950 ഡിസംബർ 22-ന് ഡാമറോഷ് അന്തരിച്ചു.


🌷സ്മരണകൾ🌷 

🌷മഹാത്മാ ഗാന്ധി - മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി   അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും(2007 മുതൽ) പ്രഖ്യാപിചിട്ടുണ്ട്.


🌷രാമലിംഗസ്വാമികൾ - പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്നു വള്ളാളർ എന്നറിയപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874) . ആത്മീയതയോടൊപ്പം സാമൂഹ്യസേവനം ചര്യയായി മാറ്റിയ യോഗിവര്യനായിരുന്നു ഇദ്ദേഹം. ജാതി മത വർഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കർത്താവായിരുന്നു രാമലിംഗർ. ശുദ്ധസന്മാർഗ്ഗസഭ സ്ഥാപിച്ചത് രാമലിംഗരാണ്‌.  തമിഴിൽ അദ്ദേഹം ഏതാനും കൃതികൾ രചിച്ചു.1865ൽ മുടക്കമില്ലാതെ അന്നദാനം നടത്താൻ ധർമ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. ഭാരത സർക്കാർ 2007ൽ അദ്ദേഹത്തിന്റെ സ്മരണക്കായി 5 രൂപയുടെ സ്റ്റാമ്പ്‌ പുറത്തിറക്കി.


🌷ഓർവിൽ റൈറ്റ് -  ലോകത്തെ ആദ്യത്തെ വിജയകരമായ വിമാനത്തിന്റെ ഉപജ്ഞാതാവായിരുന്നു ഓർ‌വിൽ റൈറ്റും (ജനനം 19 ഓഗസ്റ്റ് 1871 - മരണം 30 ജനുവരി 1948) അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വിൽബർ റൈറ്റും . ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ‍ റൈറ്റുമാണ്‌. 1889-ൽ ഓർവിൽ വെസ്റ്റ് സൈഡ് ന്യൂസ് എന്ന പ്രതിവാര വെസ്റ്റ് ഡേട്ടൺ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി . 1903 ഡിസംബർ 17 ന്‌ ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്.


🌷അമ്പാടി ഇക്കാവമ്മ - മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു അമ്പാടി ഇക്കാവമ്മ (ജനനം: 12 ജനുവരി 1898 - 30 ജനുവരി 1980). മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു.  ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.


🌷ടി.എൻ. ഗോപകുമാർ - കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ടി.എൻ. ഗോപകുമാർ (ജനനം : 1957 - മരണം 30 ജനുവരി 2016). ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു.സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ "കണ്ണാടി"യുടെ സം‌വിധാനവും അവതരണവും നിർ‌വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. "വേരുകൾ" എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. "ശുചീന്ദ്രം രേഖകൾ" എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട് . ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.


🌷തൊടുപുഴ പി.കെ. രാധാദേവി - ഒരു മലയാള നാടകനടിയും ചലച്ചിത്രനടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് തൊടുപുഴ പി.കെ.രാധാദേവി (മരണം 2011 ജനുവരി 30). യഥാർത്ഥ പേര് രാധാമണി. മുന്നൂറോളം സിനിമകളിൽ സഹനടിയായും അറുനൂറോളം സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.


🌷പി.വി. തമ്പി - പ്രശസ്ത മലയാള നോവലിസ്റ്റായിരുന്നു പി. വി. തമ്പി എന്ന പി. വാസുദേവൻ തമ്പി (ജനനം ഏപ്രിൽ 28, 1934 - മരണം ജനുവരി 30, 2006). നോവൽ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചു. ആദ്യനോവലായ ഹോമം 1979ലെ കുങ്കുമം അവാർഡ് നേടിയതോടെയാണു് നോവലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായതു്. കൃഷ്ണപ്പരുന്ത് ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി ശ്രീകൃഷ്ണപ്പരുന്ത് എന്നപേരിൽ ചലച്ചിത്രമാക്കിയിട്ടുമുണ്ട്. 'ഗോർബച്ചേവിന്റെ നാട്ടിൽ പുതിയൊരു സൂര്യോദയം' യാത്രാ വിവരണമാണ്.


🌷എം. കമലം - ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയുമായിരുന്നു എം. കമലം(ജനനം :14 ആഗസ്റ്റ് 1926 മരണം:30 ജനുവരി 2020). വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അവർ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ൽ നിലകൊണ്ടു. ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.


🌷കൈനിക്കര പത്മനാഭപിള്ള - മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും പത്രാധിപരും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള (ജനനം ഒക്ടോബർ 10, 1898 - മരണം ജനുവരി 30, 1976). നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്.


🌷കൊററ്റ സ്കോട്ട് കിങ് - ഒരു അമേരിക്കൻ എഴുത്തുകാരിയും, പൗരാവകാശ പ്രവർത്തകയുമായിരുന്നു കൊററ്റ സ്കോട്ട് കിങ്  (ജനനം - 27 ഏപ്രിൽ 1927 – മരണം - 30 ജനുവരി 2006). അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആയിരുന്നു കൊററ്റയുടെ ഭർത്താവ്.


🌷ജെറാൾഡ് ഡ്യൂറൽ - ജെറാൾഡ് മാൽക്കം ഡ്യൂറൽ (ജെറി;1925 ജനുവരി 7- 1995 ജനുവരി 30) ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരിൽ ഒരാളാണ്. തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയിൽ എഴുതിവച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ സാഹിത്യകാരൻ ലോറൻസ് ഡ്യൂറൽ ജ്യേഷ്ഠസഹോദരനാണ്. ഡ്യൂറൽ വൈൽഡ്‌ലൈഫ് കോൺസർവേഷൻ ട്രസ്റ്റ്, ജേഴ്സി മൃഗശാല എന്നിവയുടെ ഉപജ്ഞാതാവുമാണ്.


🌷ജോൺ ബാർഡീൻ - ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളാണ് ജോൺ ബാർഡീൻ (മേയ് 23, 1908 – ജനുവരി 30, 1991). കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗമായ മൈക്രോപ്രൊസസറുകളുടെ അടിസ്ഥാന നിർമ്മാണഘടകമാണ് ട്രാൻസിസ്റ്ററുകൾ. കമ്പ്യൂട്ടറുകളുടെ മെമ്മറി , സെർക്യൂട്ടുകൾ എന്നിവയിലും ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു. കമ്പ്യൂട്ടറുകളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വികസനത്തിന് വഴിയായ ആദ്യ സുപ്രധാന കണ്ടുപിടിത്തം ഇതായിരുന്നു. 1956ലും 1972ലും ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം നേടിയിട്ടുണ്ട്.


🌷പീറ്റർ ഡി വിന്റ് - ഇംഗ്ലീഷ് ചിത്രകാരനായ പീറ്റർ ഡി വിന്റ് (21 ജനുവരി 1784 – 30 ജനുവരി 1849) പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.എണ്ണച്ചായ ചിത്രരചനയിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും ജലച്ചായ ചിത്രരചനയിലാണ് കൂടുതൽ പ്രശസ്തി നേടിയത്. ലിങ്കൺ ഗ്രാമപ്രദേശത്തിന്റെ മനോഹരദൃശ്യങ്ങൾ ക്യാൻവാസിലേക്ക് പകർത്തുന്നതിലാണ് ഡി വിന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിലും ഇദ്ദേഹം സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ചു. 1849 ജനുവരി 30-ന് അന്തരിച്ചു.


🌷സിഡ്നി ഷെൽഡൻ - സിഡ്നി ഷെൽഡൻ (ഫെബ്രുവരി 11,1917 - ജനുവരി 30,2007) മൂന്നു മേഖലകളിൽ അവാർഡുകൾ നേടിയ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനാണ്‌-ഒരു ബ്രോഡ്‌വേ നാടരചയിതാവ്,ഹോളിവുഡ് ടി.വി-സിനിമ തിരക്ക‌ഥാകാരൻ,നോവലിസ്റ്റ്.


- അനൂപ് വേലൂർ

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...