സാങ്കേതിക തൊഴിലില്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്‌സാണ് പോളിടെക്‌നിക് .
തൊഴില്‍ നൈപുണ്യവികസനത്തിലൂന്നിയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളാണ് ഇവിടെയുള്ളത്.
കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., മെക്കാനിക്കല്‍ എന്‍ജിനീയറിംങ്ങ്, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ആന്റ ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്
അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഇലക്ട്രോണിക്‌സിലുള്ള ഡിപ്ലോമ നേടിയാല്‍ മെയിന്റനന്‍സ് എന്‍ജിനീയര്‍ ഇന്‍ ഇലക്ട്രേടാണിക്‌സ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇലക്ട്രോണിക്‌സ് ഇന്‍ എന്‍ജിനീയറിങ് കോളേജുകള്‍ എന്നീ തസ്തികകളിലേക്കുള്ള യോഗ്യതയാകും.
പ്ലസ്ടു സയന്‍സ് കഴിഞ്ഞ്ഡിപ്ലോമ ചെയ്താൽ സ്‌കൂള്‍ അധ്യാപനത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ ടി.ടി.സി. (സയന്‍സ്) DEL.Ed. കോഴ്‌സിന് ചേര്‍ന്ന് കെ ടെറ്റും ലഭിക്കുകയാണെങ്കില്‍LPSA/UPSA ആയി അപേക്ഷ നല്‍കാം.
പ്ലസ്ടു കഴിഞ്ഞ് മറ്റേതെങ്കിലും ബിരുദം മൂന്നുവര്‍ഷംകൊണ്ട് നേടുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് പി.എസ്.സി, അസിസ്റ്റന്റ് പോലെയുള്ള നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം.
പ്ലസ്ടു യോഗ്യത വെച്ച് യുണിഫോംഡ് ഫോഴ്‌സസ് (പോലീസ്, എക്‌സൈസ്, ജയിലിലെ മെയില്‍ വാര്‍ഡന്‍, ഫയര്‍മാന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍) തസ്തികയിലേക്കും കൂടാതെ പോളി ഡിപ്ലോമയുള്ള തസ്തികകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. .