Trending

മികവ് തെളിയിച്ച യുവ ഭിന്ന ശേഷിക്കാർക്ക് ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്; അപേക്ഷ ഫെബ്രുവരി 10 വരെ

 


ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി 10 വരെ സമര്‍പ്പിക്കാം. 

കേരള സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യനീതി വകുപ്പും കേരള ഡെവലപ്പ്മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലും (കെ-ഡിസ്‌ക്) സംയുക്തമായാണ് പരിപാടി നടപ്പിലാക്കിവരുന്നത്.

അപേക്ഷകര്‍ 15 നും 40 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാരായിരിക്കണം. 

അപേക്ഷയോടൊപ്പം പ്രാഗത്ഭ്യമുള്ള മേഖലകളില്‍ കഴിവ് തെളിയിച്ചതിനുള്ള രേഖകളും, പ്രായം, ഭിന്നശേഷിയുടെ ശതമാനം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്. 

ഒരു അപേക്ഷകന് പരമാവധി രണ്ടു മേഖലകളില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. 

2019-20 ല്‍ നടത്തിയ ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. 

അപേക്ഷകര്‍ നേരിട്ടോ, രക്ഷിതാക്കള്‍, ലീഗല്‍ ഗാര്‍ഡിയന്‍, അധ്യാപകര്‍, കെയര്‍ – ടേക്കര്‍മാര്‍ തുടങ്ങിയവര്‍ മുഖാന്തിരമോ അപേക്ഷ ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.


കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സാമൂഹ്യ നീതി വകുപ്പ്, കേരള ഡെവലപ്പ്മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗിനിറ്റീവ് ന്യൂറോ സയന്‍സസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള bit.ly/yipts എന്ന ലിങ്ക് ലഭ്യമാണ്. 


സമര്‍പ്പിക്കുന്ന രേഖകളുടേയും ഓഡിഷന്റെയും അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 – 120-1001 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...