Trending

ശുഭദിനം - സന്തോഷിക്കാന്‍ ശീലിക്കാം



🟨🟩🟦 Join WhatsApp Group: 
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

സിംഹരാജാവിന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കുന്ന ആ അണ്ണാറക്കണ്ണനോട് രാജാവിന് പ്രത്യേക മമത ഉണ്ടായിരുന്നു. രാജാവ് അണ്ണാറക്കണ്ണനോട് പറയും :  നീ എന്റെ കൂടെ തന്നെ നിന്നാല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം വലിയൊരു പരിതോഷികം തരും.  അതില്‍ നിന്റെ പ്രിയപ്പെട്ട ഭക്ഷണമെല്ലാം അതിലുണ്ടാകും. 

മറ്റുള്ളവര്‍ മരം ചാടിയും ഇഷ്ടമുള്ളതൊക്കെ തിന്നും നടക്കുന്നത് കാണുമ്പോള്‍ തനിക്കതിനു കഴിയുന്നില്ലല്ലോ എന്ന ചിന്ത അണ്ണാറക്കണ്ണന് ഉണ്ടാകുമെങ്കിലും ലഭിക്കാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ ഓര്‍ത്തു അവന്‍ അവിടെ തന്നെ നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വിരമിക്കാന്‍ സമയമായപ്പോള്‍ രാജാവ് വിരുന്നൊരുക്കി. എല്ലാം അണ്ണാറക്കണ്ണന്‍ ആഗ്രഹിച്ച ഭക്ഷണങ്ങള്‍. പക്ഷെ പ്രായാധിക്യം കൊണ്ട് അവയൊന്നും തിന്നാനുള്ള ശേഷി അപ്പോള്‍ അണ്ണാന് ഉണ്ടായിരുന്നില്ല. 

മനുഷ്യരും ഇങ്ങനെയാണ്. പെന്‍ഷന് വേണ്ടി പണിയെടുക്കുന്നവരും ആത്മസംതൃപ്തിക്കു വേണ്ടി പണിയെടുക്കുന്നവരും ഉണ്ട്.  വിശ്രമ വേതനത്തെ കുറിച്ച് ചിന്തിച്ചു ജീവിക്കുന്നവര്‍ തങ്ങളുടെ സേവന കാലഘട്ടത്തില്‍ പോലും ഏതെങ്കിലും കസേരകളില്‍ അന്ത്യ വിശ്രമം കൊള്ളുന്നവരായിരിക്കും. ഓരോ പ്രവൃത്തിക്കും അതാതു സമയത്തു പ്രതിഫലം ലഭിക്കും. അത്തരം പ്രതിഫലങ്ങളാണ് അഭിനിവേശങ്ങളെ പിന്തുടരുന്നതിനുള്ള  സൂചന. 

എല്ലാക്കാലത്തേയും ആനന്ദങ്ങള്‍ അവസാന കാലത്തേക്ക് നീട്ടിവെച്ച് ഇരട്ടിപ്പിക്കാന്‍ ജീവിതം ഒരു കൂട്ടുപലിശ കേന്ദ്രമല്ല. 

ഇന്നത്തെ സന്തോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നാളയിലെ സന്തോഷങ്ങളെ മഹത്വവല്‍ക്കരിക്കരിക്കാതിരിക്കുക. 

നമുക്ക് ഇന്ന് തന്നെ സന്തോഷിക്കാന്‍ ശീലിക്കാം - ശുഭദിനം.


പങ്ക്‌വെക്കലുകളുണ്ടെങ്കിലേ

സ്നേഹം, അതിന്റെ

പൂർണ്ണതയിലെത്തു.

സന്തോഷവും, ദു:ഖവും,

സ്വപ്നങ്ങളും ആശങ്കകളും

പങ്ക്‌ വെക്കുമ്പഴേ

പരസ്പരം അറിയാൻ

നമുക്ക്‌ സാധിക്കൂ.


നമ്മുടെയെല്ലാം ജീവിതത്തിൽ

പങ്ക്‌ വെക്കലുകളുണ്ടാവട്ടെ

പരസ്പരം അറിയാൻ 

സാധിക്കട്ടെ.




 🍃 എല്ലാ തുടക്കവും ചെറുതായിരിക്കും.., എത്ര വലുതായി തീർന്നാലും ആ തുടക്കത്തെ ബഹുമാനിക്കണം...

   🍂 ആരുടെയും ആദ്യചുവടുകളെ അവഹേളിക്കരുത്.., അവർ എന്തായിത്തീരുമെന്ന് അവർക്കോ ആ ചുവടുകൾക്കോ നമുക്കോ പറയാനാകില്ല...

   🍃 കഴിഞ്ഞ്‌ പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.., പിന്നിട്ട വഴികളെക്കുറിച്ച് ഓർമയുണ്ടാവുകയും, ചില സ്‌മരണകൾ നിലനിർത്തുകയും വേണം...

   🍂 ആത്മവിശ്വാസത്തിന്ന് അത്ഭുതങ്ങൾ കാട്ടാൻ കഴിയും.., പരാജയത്തെ വിജയമാക്കാനും, ദുരിതത്തെ സൗഭാഗ്യമാക്കാനും അതിന് കഴിയും...

  

എല്ലാവർക്കും ശുഭദിനം നേരുന്നു 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...