Trending

ചരിത്രത്തിൽ ഇന്ന് 28-02-2022



🟨🟩🟦 Join WhatsApp Group: 
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X


ഇന്ന്  2022 ഫെബ്രുവരി 28 (1197 കുംഭം 16) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹

💠ദേശീയ ശാസ്ത്ര ദിനം (ഇന്ത്യ)

💠ആഗോള സ്‌കൗസ് ദിനം

💠അന്താരാഷ്ട്ര ആവർത്തന സ്‌ട്രെയിൻ ഇൻജുറി അവബോധ ദിനം

💠അപൂർവ രോഗ ദിനം

💠ഫ്ലോറൽ ഡിസൈൻ ദിനം

💠ദേശീയ പൊതു ഉറക്ക ദിനം

💠ദേശീയ ടൂത്ത് ഫെയറി ദിനം

💠ആൻഡലൂസിയ ദിനം (സ്പെയിൻ)

💠അധ്യാപക ദിനം (അറബ് രാജ്യങ്ങൾ)

💠228 സമാധാന സ്മാരക ദിനം (തായ്‌വാൻ)

💠ഫിന്നിഷ് സാംസ്കാരിക ദിനം (ഫിൻലാൻഡ്)

💠ദേശീയ ചോക്ലേറ്റ് സൗഫൽ ദിനം (യു.എസ്.എ)

💠കൂട്ടക്കൊലകൾക്ക് ഇരയായവരുടെ ഓർമ്മ ദിനം (അർമേനിയ)


🌐ചരിത്ര സംഭവങ്ങൾ🌐  


🌐1749  - ഹെൻ‌റി ഫീൽ‌ഡിംഗ്സിന്റെ "ടോം ജോൺസ്" എന്ന നോവലിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു.


🌐1759 - ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ വിവിധ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാൻ അനുവദിച്ച് ഉത്തരവിട്ടു.


🌐1854 - അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി രൂപീകൃതമായി.


🌐1896 - മഡഗാസ്കറിലെ റാണവലോണ രാജ്ഞിയെ ഫ്രാൻസ് പുറത്താക്കി.


🌐1922 - യുണൈറ്റഡ് കിങ്ഡം സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.


🌐1928 - സി.വി. രാമൻ, രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചു.


🌐1933  - അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി (കെപിഡി) നിരോധിച്ചു.


🌐1935 - വാലസ് കരോത്തേഴ്സ്, നൈലോൺ കണ്ടു പിടിച്ചു.


🌐1943 - കൊൽക്കത്തയിലെ ഹൂഗ്ലീ നദിക്ക് കുറുകെയുള്ള ഹൗറ പാലം ഉദ്ഘാടനം ചെയ്തു.


🌐1948- ആർ.കെ. ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ചു.


🌐1953 - ജീവ ശാസ്ത്രജ്ഞന്മാരായ ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് വാട്സൻ എന്നിവർ ഡി.എൻ.എ യുടെ രാസ ഘടന കണ്ടു പിടിച്ചു.


🌐1957- കേരള നിയമസഭയിലേക്ക് പ്രഥമ തെരഞ്ഞെടുപ്പ് തുടങ്ങി.


🌐1972 - അമേരിക്കയും ചൈനയും ഷൻ‌ഗായ് കമ്മ്യൂണിക്കിൽ ഒപ്പു വച്ചു.


🌐1974 - ഏഴു വർഷങ്ങൾക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപിച്ചു.


🌐1975 - ലണ്ടനിലെ മൂർഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിൻ അപകടത്തിൽ 43 പേർ മരിച്ചു.


🌐1991 - ഒന്നാം ഗൾഫ് യുദ്ധം അവസാനിച്ചു.


🌐2002 - അഹമ്മദാബാദിലെ വർഗ്ഗീയലഹളയിൽ അമ്പത്തഞ്ചോളം പേർ മരിച്ചു.


🌐2002 - സിത്താർ വാദകൻ ആയിരുന്ന പണ്ഡിറ്റ് രവിശങ്കറിന് അമേരിക്കൻ സംഗീത പുരസ്കാരം ആയ ഗ്രാമി അവാർഡ് ലഭിച്ചു.


🌐2005 - ഇറാഖിലെ അൽ ഹിലയിലെ ഒരു പോലീസ് റിക്രൂട്ടിംഗ് സെന്ററിൽ ഒരു ചാവേർ ബോംബിംഗിൽ 127 പേർ കൊല്ലപ്പെട്ടു.


🌐2013 - ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ കത്തോലിക്കാസഭയുടെ മാർപ്പാപ്പ സ്ഥാനം രാജിവച്ചു , 1415 ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പയ്ക്കുശേഷം ആദ്യമായി പോപ്പായി .


🌐2016 - റസൂൽ പൂക്കുട്ടി, ശബ്ദ സംഗീത രംഗത്തെ ഗോൾഡൻ റീൽ പുരസ്കാരം നേടി.


🌐2018 - ദേശീയ വോളിബാൾ ഫൈനലിൽ പുരുഷ വിഭാഗത്തിൽ റെയിൽവേയെ തോൽപിച്ച് കേരളം ചാംപ്യൻമാരായി. വനിതാ വിഭാഗത്തിൽ കേരളത്തെ പരാജയപ്പെടുത്തി റയിൽവേ ജേതാക്കളായി.


🌹ജന്മദിനങ്ങൾ🌹 

🌹രവീന്ദ്ര ജെയിൻ - സംഗീത സംവിധായകനും ഗാന രചയിതാവുമായിരുന്നു രവീന്ദ്ര ജെയിൻ (ജനനം 28 ഫെബ്രുവരി 1944 - മരണം 9 ഒക്ടോബർ 2015). ജന്മനാ അന്ധനായിരുന്ന അദ്ദേഹം സ്വയം ഗാനങ്ങൾ രചിച്ച് ഈണം നൽകി. കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.1973 ലെ ‘സൗദാഗർ’ എന്ന ഹിന്ദി ചിത്രത്തിൽ തുടങ്ങി ‘ജാനാ പെഹ്ചാനാ’ വരെയുള്ള നിരവധി സിനിമകളുടെ സംഗീതം നിർവഹിച്ചത് രവീന്ദ്ര ജെയിനാണ്.


🌹പമ്മൻ - മലയാളത്തിലെ ഒരു സാഹിത്യകാരനാണ് പമ്മൻ (Born: 28 February 1920 - Died: 3 June 2007). ആർ.പി. പരമേശ്വരമേനോൻ എന്നാണ് യഥാർത്ഥ പേര്. ചട്ടക്കാരിയിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് പമ്മനു ലഭിച്ചു. 30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് .ഭ്രാന്ത് എന്ന നോവലിലൂടെ എഴുത്തുകാരിയായ മാധവിക്കുട്ടിയെ ഇദ്ദേഹം പരോക്ഷമായ് അവഹേളിച്ചത് മലയാളസാഹിത്യ രംഗത്ത് ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. 


🌹പത്മപ്രിയ - മലയാളം, തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് പത്മപ്രിയ ജനകിരാമൻ (ജനനം  28 ഫെബ്രുവരി 1982).  ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.


🌹കെ.ആർ. രാമനാഥൻ - അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ (ജനനം 28 ഫെബ്രുവരി 1893 - മരണം 31 ഡിസംബർ 1984). 1965ൽ പത്മഭൂഷൻ പുരസ്കാരവും 1976ൽ പത്മവിഭൂഷൻ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് അവിടെ അത്യാധുനികമായ ഡോബ്സൺ ഓസോൺ സ്പെക്ട്രോമീറ്റർ സ്ഥാപിക്കപ്പെടുന്നത്. ഇതുപയോഗിച്ചു നടത്തിയ പഠനങ്ങളിൽ നിന്നാണ് ഓസോണിന്റെ ദ്വിവാർഷിക വ്യതിയാനം എന്ന പ്രതിഭാസം കണ്ടെത്തുന്നത്. 


🌹പി. ശ്രീകുമാർ -  ഭാഷാശാസ്ത്രജ്ഞനും,2010 ലെ കേരള സാഹിത്യ അക്കാദമി ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം എന്നീ മേഖലകളിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് പി. ശ്രീകുമാർ ( Born: 28 February 1948). 'അധ്വാനം, ഭാഷ, വിമോചനം ' എന്ന കൃതിക്കായിരുന്നു പുരസ്കാരം.


🌹കെ. അനിരുദ്ധൻ - സി.പി.ഐ.(എം) ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു കെ. അനിരുദ്ധൻ (ജനനം 1927, ഫെബ്രുവരി 28 - മരണം 22 മേയ് 2016). '80ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. '89ൽ തിരുവനന്തപുരം ജില്ലാ കൌൺസിലിന്റെ പ്രഥമ പ്രസിഡന്റായി. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടു്.


🌹കെ. കുഞ്ഞിരാമൻ (ഉദുമ) - 2011 മുതൽ ഉദുമ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയാണ് കെ. കുഞ്ഞിരാമൻ (ജനനം ഫെബ്രുവരി 28, 1948) . കാസറഗോഡ് സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗമാണ്.


🌹ജെയിംസ് ഇ. ബർക്ക് - 1976 മുതൽ 1989 വരെ ജോൺസൺ & ജോൺസൺ കമ്പനിയുടെ മേധാവിയായിരുന്നു (CEO) ജെയിംസ് ഇ. ബർക്ക് (ഫെബ്രുവരി 28, 1925 – സെപ്റ്റംബർ 28, 2012). 1982-ൽ ഒരു കൊലപാതകി കൂട്ടക്കൊല ലക്ഷ്യമിട്ട് റ്റൈലനോൾ എന്ന മരുന്നിൽ സൈനഡ് ചേർത്ത് ആളുകൾ മരിക്കാനിടയായതുമൂലം ഉടലെടുത്ത പ്രതിസന്ധി ഫലപ്രദമായി നേരിട്ട് ഇദ്ദേഹം ശ്രദ്ധേയനായി.


🌹ജോൺ ടെനിയേൽ - ബ്രിട്ടീഷ് ചിത്രകാരനും കാർട്ടൂണിസ്റ്റുമാണ് ജോൺ ടെനിയേൽ (ജനനം 28 ഫെബ്രുവരി 1820 - മരണം 25 ഫെബ്രുവരി 1914). ജലച്ചായ ചിത്രരചനയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 1845 - ലെ ഒരു ചുമർ ചിത്രരചനയിലൂടെയാണ് അതിപ്രശസ്തനായി മാറിയത്. ഡ്രൈഡന്റെ 'സെന്റ് സീലിയ' എന്ന രചനയുടെ ചിത്രീകരണമായിരുന്നു അത്. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലെ ഹൌസ് ഒഫ് ലോർഡ്സിലായിരുന്നു ആ ചുവർചിത്രം വരച്ചത്. 1893-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇദ്ദേഹത്തിന് 'നൈറ്റ്' പദവി നൽകി.


🌹ദിഗ്വിജയ സിംഗ് - ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ദിഗ്വിജയ സിംഗ് (ജനനം 28 ഫെബ്രുവരി 1947). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായ ദിഗ്വിജയ സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.


🌹പി. മീരാക്കുട്ടി - സാഹിത്യനിരൂപകനും ചരിത്ര ഗവേഷകനും അധ്യാപകനുമായിരുന്നു പ്രൊഫ.പി.മീരാക്കുട്ടി (28 ഫെബ്രുവരി 1930 - 24 ഓഗസ്റ്റ് 2017). വിമർശനം, ചരിത്രം, വ്യാകരണം, ജീവചരിത്രം എന്നീ മേഖലകളിലായി 25 ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.


🌹ഫ്രാങ്ക് ഗറി - പ്രമുഖ കനേഡിയൻ - അമേരിക്കൻ വാസ്തുശിൽപ്പിയാണ് ഫ്രാങ്ക് ഗറി (ജനനം :28 ഫെബ്രുവരി 1929). ലോസ് ഏഞ്ചൽസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് പ്രിറ്റ്സ്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്. ഗറിയുടെ സ്വകാര്യ വസതികളുൾപ്പെടെയുള്ള നിരവധി നിർമ്മിതികൾ ടൂറിസ്റ്റ് ആകർഷണങ്ങളാണ്. ഗറിയുടെ പ്രമുഖ നിർമ്മിതികൾ സ്പെയിനിലെ ഗുഗൻഹീം മ്യൂസിയം, മസാചുസെറ്റ്സിലെ റേ ആൻഡ് മറിയ സ്റ്റാറ്റാ സെന്റർ, ലോസ് ഏഞ്ചൽസിലെ വാൾട്ട് ഡിസ്നി സംഗീത ശാല, വീസ്മാൻ കലാ മ്യൂസിയം, പ്രേഗിലെ നൃത്തശാലജർമ്മനിയിലെ മാർത്ത ഹെർഫോർഡ് മ്യൂസിയം, പാരീസിലെ സിനിമാത്തെ ഫ്രാൻസ് തുടങ്ങിയവയാണ്. കാലിഫോർണിയയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടെ നിർമ്മിതിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.


🌹യു. ശ്രീനിവാസ് - ഭാരതീയനായ ഒരു മൻഡോലിൻ വാദകനായിരുന്നു യു.ശ്രീനിവാസ് അഥവാ ഉപ്പലാപു ശ്രീനിവാസ് (ജനനം 1969 ഫെബ്രുവരി 28 - മരണം 2014 സെപ്തംബർ 19). പാശ്ചാത്യവാദ്യമായ മൻഡോലിനിൽ കർണാടക സംഗീതം വായിക്കുന്നതിനാണ് ഇദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998 ൽ പത്മശ്രീ യും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


🌹ലൂയിസ് നിരൻബർഗ്ഗ് - ഒരു കനേഡിയൻ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനാണ് ലൂയിസ് നിരൻബർഗ്ഗ് (ജ: 28 ഫെബ്രുവരി 1925). ഗണിത വിശകലന മേഖലയിലെ പ്രമുഖനായ ഇദ്ദേഹം അവകലസമവാക്യത്തെയും അവയുടെ ജ്യാമിതിയുമായുള്ള സങ്കീർണ്ണ ബന്ധത്തെയുംക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തി. നിരവധി ഗണിത മേഖലകളിൽ പ്രയോഗിക്കപ്പെടുന്ന ഗാഗ്ലിയാർഡോ-നിരൻബർഗ്ഗ് സിദ്ധാന്തത്തിന്റെ (Gagliardo–Nirenberg interpolation inequality) ഉപജ്ഞാതാവുമാണ്.


🌷സ്മരണകൾ🌷 


🌷ഡോക്ടർ.രാജേന്ദ്രപ്രസാദ് - റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ് ഡോക്ടർ.രാജേന്ദ്രപ്രസാദ് (ഡിസംബർ 3, 1884 – ഫെബ്രുവരി 28, 1963)).രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു. 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)അധ്യക്ഷനായും രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്. ഇൻഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.


🌷ആർക്കെഞ്ചലാ തരബോട്ടി - പതിനേഴാം നൂറ്റാണ്ടിൽ (ഫെബ്രുവരി 24, 1604 – ഫെബ്രുവരി 28, 1652) ഇറ്റലിയിലെ വെനീസിൽ ജീവിച്ചിരുന്ന കന്യാസ്ത്രിയും എഴുത്തുകാരിയുമായിരുന്നു ആർക്കെഞ്ചലാ തരബോട്ടി (Arcangela Tarabotti). തരബോട്ടിയുടെ കൃതികളും കത്തുകളും, ശക്തമായ സ്ത്രീപക്ഷനിലപാട് പ്രകടിപ്പിച്ചു. സമകാലീനസമൂഹത്തിൽ വ്യാപകമായിരുന്ന സ്ത്രീവിദ്വേഷത്തെയും പുരുഷമേധാവിത്വത്തെയും എതിർത്ത തരബോട്ടി, പെൺകുട്ടികളെ അവരുടെ സമ്മതം വാങ്ങാതെ കന്യാസ്ത്രികളാക്കുന്നതുൾപ്പെടെയുള്ള അനീതികൾക്കെതിരെ പ്രതികരിച്ചു. പതിനൊന്നു വയസ്സുമാത്രമുള്ളപ്പോൾ സ്വയം 'മഠംതള്ളലിന്' (forced monachisation) ഇരയാക്കപ്പെട്ട തരബോട്ടി, ആയുഷ്കാലമത്രയും ഈ അനാചാരത്തെ വിമർശിക്കുകയും അതിനുപിന്നിലെ പെൺവിരുദ്ധരാഷ്ട്രീയം തന്റെ കൃതികളിൽ തുറന്നുകാട്ടുകയും ചെയ്തു. തരബോട്ടിയുടെ പിതൃഭീകരത (Paternal Tyranny), ആശ്രമനരകം (Inferno Monacle) എന്നീ കൃതികൾ ഈ അനാചാരത്തിന്റെ നിശിതവിമർശനമാണ്. ജീവിതകാലത്ത് അഞ്ചു കൃതികൾ മാത്രം പ്രസിദ്ധീകരിക്കപ്പെട്ടുള്ളെങ്കിലും, ഏഴു പുസ്തകങ്ങളെങ്കിലും അവർ എഴുതിയിരിട്ടുണ്ട്. തരബോട്ടിയുടെ കൃതികളിലെ രാഷ്ട്രീയനിലപാടുകൾ മൂലം അവർ, ഒരു ആദിമസ്ത്രീപക്ഷവാദിയും രാഷ്ട്രമീമാംസകയുമായി കണക്കാക്കപ്പെടുന്നു.


🌷കമല നെഹ്രു - കമല കൗൾ നെഹ്രു (ഓഗസ്റ്റ് 1 1899 – ഫെബ്രുവരി 28 1936) സ്വാതന്ത്ര്യസമരസേനാനിയും ജവഹർലാൽ നെഹ്രുവിന്റെ പത്നിയുമായിരുന്നു. ഏക മകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.


🌷പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിള - കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്നു യശഃശരീനായ പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിള (1905 - 1993 ഫെബ്രുവരി 28).


🌷കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി - കാഞ്ചി മഠാധിപതി പരമ്പരയിലെ അറുപത്തിയൊൻപതാം ശങ്കരാചാര്യരാണ് സ്വാമി ജയേന്ദ്ര സരസ്വതി (1935 ജൂലൈ 18 - 2018 ഫെബ്രുവരി 28). ബ്രാഹ്മണരുടെ ആത്മീയകേന്ദ്രമെന്ന നിലയിൽ അറിയപ്പെട്ടിരുന്ന കാഞ്ചി മഠത്തെ സാമൂഹികവത്​കരിച്ച ശങ്കരാചാര്യരായാണ്​ ജയേന്ദ്ര സരസ്വതി അറിയപ്പെടുന്നത്. ഇതിനിടെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാമൂഹികസേവന മേഖലയിലെ മഠത്തി​​​ന്റെ സാന്നിധ്യം പതിന്മടങ്ങ് വിപുലീകരിച്ചു. ജൻ കല്യാൺ, ജൻ ജാഗരൺ തുടങ്ങിയ പദ്ധതികളിലൂടെ നിരവധി സന്നദ്ധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.


🌷അർണോൾഡ് ഡോൾമെച്ച് - ഇംഗ്ലീഷ് സംഗീത ശാസ്ത്രകാരനായിരുന്നു അർണോൾഡ് ഡോൾമെച്ച് (1858 ഫെബ്രുവരി 24 -  1940 ഫെബ്രുവരി 28). റിക്കാഡർ വീണ്ടും രംഗത്തു കൊണ്ടുവന്നതാണ് ഇദ്ദേഹത്തിന്റെ ഒരു മുഖ്യ സംഭാവന. 1915-ൽ ദി ഇന്റർപ്രറ്റേഷൻ ഒഫ് ദ് മ്യൂസിക് ഒഫ് ദ് സെവന്റീന്ത് ആൻഡ് എയ്റ്റീന്ത് സെഞ്ചു റീസ് എന്ന പ്രാമാണിക ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1925-ൽ ഓൾഡ് ചേംബർ മ്യൂസിക്കിന്റെ വാർഷികാഘോഷമായ ഹാസിൻ മെയർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.പുരാതന സംഗീത കലയ്ക്കും പുരാതന വാദ്യോപകരണങ്ങൾക്കും പ്രചുരപ്രചാരം നൽകിയ വിദഗ്ദ്ധനായ സംഗീതജ്ഞൻ എന്ന പ്രശസ്തി നേടിയ ആളാണ്  ഡോൾമെച്ച്.


🌷ഷാൽ നിക്കോൾ - ചാർലീസ് നിക്കോൾ (ജനനം 21 September 1866 - മരണം 28 February 1936) നോബൽ സമ്മാനിതനായ ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയാണ്. പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങൾ എന്ന കണ്ടെത്തലാണ് നോബൽ സമ്മാനത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്. സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രവുമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിലും നീക്കോൾ കാരണഭൂതനായി.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...