ഡൽഹിയിലുള്ള ദേശീയ നിയമ സർവകലാശാലയിലെ പഞ്ചവർഷ നിയമബിരുദ പ്രോഗ്രാമായ ബി.എ.എൽ.എൽ.ബി ഓണേഴ്സ്) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡമായ ആൾ ഇന്ത്യാ ലോ എൻട്രൻസ് ടെസ്റ്റ് (ഐലറ്റ്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മേയ് ഒന്നിന് നടക്കും
യോഗ്യത
45 ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
പട്ടിക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 40 ശതമാനം മതി
ഇത്തവണ പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം
അവസാന തിയ്യതി : ഏപ്രിൽ 7
പരീക്ഷ ഘടന
ഒന്നര മണിക്കൂർ ദൈർഘ്യമുണ്ടാവും
ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം&ആനുകാലികം, ലോജിക്കൽ റീസണിങ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി 150 മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.
തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാവും.
അപേക്ഷ ഫീസ്
പൊതു വിഭാഗത്തിൽ 3,050 രൂപയാണ് ഫീസ്
പരീക്ഷാ ഫീസ്. കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവയടക്കം 23 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
വെബ്സൈറ്റ്:👇🏻