യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) പ്രിലിമിനറി പരീക്ഷകൾക്കുള്ള അപേക്ഷാ പ്രക്രിയ ഇന്ന് ആരംഭിക്കും.
അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്.
ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ upsconline.nic.in. ഓൺലൈനായി അപേക്ഷിക്കാം .
റിക്രൂട്ട്‌മെന്റ് പ്രിലിമിനറി പരീക്ഷകൾ 2022 ജൂൺ 5-ന് നടത്തും.
യോഗ്യത:
- സിവിൽ സർവീസ്: അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. 21 - 32 വരെയാണ് പ്രായപരിധി.
- ഐ.എഫ്.എസ്: അംഗീകൃത സർവകലാശാലയിൽ നിന്നും നിർദിഷ്ട വിഷയത്തിൽ ബിരുദം. 21 - 32 വരെയാണ് പ്രായപരിധി.
പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റ് വഴി ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22.
വിശദവിരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://upsc.gov.in/
Tags:
EDUCATION