Trending

MBBS, BDS ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു: പ്രവേശനത്തിനായി ഹാജരാക്കേണ്ട രേഖകൾ



കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 2021 ലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു


അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഫെബ്രുവരി മൂന്നുമുതൽ അവരവരുടെ പേജിലെ 'Data sheet' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ്  പ്രിന്റ് ചെയ്തെടുക്കാം.


അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് 07 02 2022 വരെയുളള തീയതികളിൽ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ (പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്) ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 04 02 2022 മുതൽ 07 02 2022 വൈകിട്ട് 4.00 മണി വരെ പ്രവേശനം നേടാവുന്നതാണ്


കേരള പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്ട്‌മെൻറ് പ്രകാരം സീറ്റ് ലഭിക്കുന്നവർ കൊണ്ടുപോകേണ്ട അസൽ രേഖകൾ:👇🏻


ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 

അവസാനമായി പഠിച്ച സ്ഥാപനത്തിൽനിന്നുള്ള ടി.സി.യും സ്വഭാവ സർട്ടിഫിക്കറ്റും 

ഹയർ സെക്കൻഡറി/തുല്യ യോഗ്യതാ പരീക്ഷാ മാർക്ക് ഷീറ്റും (അസൽ) പാസ് സർട്ടിഫിക്കറ്റും (നൽകിയിട്ടുണ്ടെങ്കിൽ) 

കേരള ഹയർ സെക്കൻഡറി, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. ബോർഡുകളിൽനിന്ന്‌ അല്ലാതെ പ്ലസ്ടുതല യോഗ്യതാ പരീക്ഷ ജയിച്ചവർ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്നു വാങ്ങിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് 

മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) 

കീം 2021 പ്രോസ്പെക്ടസ് അനുബന്ധം XVII (b) -യിലെ മാതൃകയിലുള്ള ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 

അലോട്ട്‌മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/തുക അടച്ചതിന്റെ രസീത് 

കീം 2021 ഡേറ്റാഷീറ്റ് (അപേക്ഷാർഥിയുടെ ഹോം പേജിൽ ഇതു കിട്ടും) 

നാഷണൽ ടെസ്റ്റിങ് ഏജൻസി, നീറ്റ് യു.ജി. 2021-ന് അനുവദിച്ച അഡ്മിറ്റ് കാർഡ് 

സി.ഇ.ഇ. നൽകിയ അലോട്ട്‌മെൻറ് മെമ്മൊ (ഹോം പേജിൽനിന്നു ഡൗൺലോഡ്‌ ചെയ്തെടുക്കണം) 

അലോട്ട്‌മെൻറ് മെമ്മോ/വിജ്ഞാപനം എന്നിവപ്രകാരം ഹാജരാക്കേണ്ട മറ്റേതെങ്കിലും രേഖ 

ഓൺലൈൻ അപേക്ഷയിൽ അപ് ലോഡ് ചെയ്ത രേഖകൾ/സർട്ടിഫിക്കറ്റുകൾ.

പ്രവേശനം നേടുന്ന കോഴ്സിനു ബാധകമായ ഫീസ്/ബാക്കി ഫീസ് പ്രവേശനസമയത്ത് കോളേജിൽ അടയ്ക്കണം. അസിസ്റ്റൻറ് സർജൻ പദവിയിൽ കുറയാതെയുള്ള സർവീസിലുള്ള മെഡിക്കൽ ഓഫീസറിൽനിന്നാണ് നിശ്ചിത മാതൃകയിലുള്ള ഫിസിക്കൽ സ്റ്റാൻഡേഡ്/ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.


രേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ 👇🏻

www.cee.kerala.gov.in -ലെ കീം 2021 പ്രോസ്പെക്ടസിൽ (ക്ലോസ് 11.7.1 -പേജ് 48) പറഞ്ഞിട്ടുണ്ട്. നീറ്റ് യു.ജി. 2021 സ്കോർ കാർഡും കൈയിൽ വെക്കാം.


ചില കോളേജുകൾ പ്രവേശനത്തിനായി ചെല്ലുന്നവർ എന്തെല്ലാം രേഖകൾ കൊണ്ടുചെല്ലണമെന്ന് അവരുടെ വെബ്സൈറ്റ് വഴിയും പത്രക്കുറിപ്പിലൂടെയും അറിയിക്കാറുണ്ട്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...