സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി എൻ.ടി.എസ്.ഇ പരിശീലനം നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 55 ശതമാനം മാർക്ക് നേടിയ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്നവർ
- ഈ വർഷം എൻ.ടി.എസ്.ഇ പരീക്ഷയ്ക്ക് അപേക്ഷിച്ച 10-ാം ക്ലാസ് വിദ്യാർത്ഥികൾ
- ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവർ
- 30 ശതമാനം സീറ്റ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും, കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും
അപേക്ഷിക്കുന്ന വിധം
www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് (സി.സി.എം.വൈ) എന്ന സ്ഥാപനത്തിൽ നൽകണം.
അപേക്ഷ 19 വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2300524 എന്ന നമ്പറുമായി ബന്ധപ്പെടാം.