Trending

ശുഭദിനം - 03-03-22


ആ ഗ്രാമത്തിലെ വിദ്യാലയത്തിലെ പ്രധാനാധ്യാപകനാണ് അയാള്‍.  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍.  

🟨🟩🟦 Join WhatsApp Group:

https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

ഒരു ദിവസം പതിവുപോലെ സന്ധ്യാനടത്തത്തിനിടയ്ക്ക് വഴിയരികില്‍ ദുഃഖിച്ചിരിക്കുന്ന ഒരു യുവാവിനെ അയാള്‍ കണ്ടു. തീര്‍ത്തും നിരാശ ബാധിച്ച് തലകുനിച്ചാണ് ഇരുപ്പ്.  മുഷിഞ്ഞ വേഷം, എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നുന്ന ദൈന്യതയുണ്ട് ആ മുഖത്ത്.  അദ്ദേഹം അവന്റെ അരികിലെത്തി കാര്യം തിരക്കി.  

നഗരത്തിലുള്ള കോളേജിലാണ് അയാള്‍ പഠിക്കുന്നത്.  ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ അയാളുടെ വീട്ടിലും വെള്ളം കയറിയിരുന്നു.  അയാളുടെ പഠനോപകരണങ്ങളും പുസ്തകങ്ങളുമെല്ലാം നശിച്ചുപോയി.  തന്റെ ഭാവി പോലും ഇരുട്ടിലായ അവസ്ഥയാണ് തനിക്കുളളതെന്നും, ഇനി താന്‍ പഠിക്കാന്‍ പോകുന്നില്ല എന്ന തീരുമാനത്തിലെത്തിയതായും അവന്‍ അയാളോട് പറഞ്ഞു.  

ഇത് കേട്ട് കഴിഞ്ഞപ്പോള്‍ ആ അധ്യാപകന്‍ തന്റെ പോക്കറ്റലുണ്ടായിരുന്ന തീപ്പെട്ടി എടുത്ത് നിലത്ത് കുടഞ്ഞിട്ടു.  അതിലെ കൊള്ളികള്‍ ഉപയോഗിച്ച് തീപ്പെട്ടികൊണ്ട് ഒരു വാക്ക് എഴുതി.  ST... P എന്നായിരുന്നു ആ വാക്ക്.  അവന്‍ നാല് തീപ്പെട്ടിക്കൊള്ളിയെടുത്ത് വിട്ടുപോയ അക്ഷരം O എന്ന് ചേര്‍ത്ത് വെച്ചു. STOP !  

അത് കണ്ടപ്പോള്‍ ആ അധ്യാപകന്‍ പുഞ്ചിരിയോടെ O എന്ന വാക്കിലെ വലതുവശത്തെ കമ്പെടുത്ത് നടുവില്‍ കുറുകെ വെച്ചു. ഇപ്പോള്‍ അത് E എന്ന അക്ഷരമായി മാറി.  ഒരുമിച്ചു വായിച്ചാല്‍ അത് STEP  എന്നായി മാറി!  അവന്‍ അത്ഭുതത്തോടെ അധ്യാപകനെ നോക്കിയപ്പോള്‍ അദ്ദേഹം തുടര്‍ന്നു.  ' നോക്കൂ, STOP, STEP എന്നിവ തമ്മില്‍ ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ.  തടസ്സങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ പലരും STOP എന്ന് പറഞ്ഞ് സ്വയം പിന്തിരിയും.  

എന്നാല്‍ ചിലര്‍ മാത്രം അത് STEP എന്നാക്കി മുകളിലേക്ക് കയറി പോകും.  അവന്റെ മുഖം തെളിഞ്ഞു.. ജീവിതമാണ്, തിരിച്ചടികള്‍ സംഭവിക്കാം, പതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായേക്കേക്കാം.  ഇവയെല്ലാം സംഭവിക്കുമ്പോള്‍ തളര്‍ന്നു പിന്മാറുന്നവര്‍ക്കല്ല, കൂടുതല്‍ അധ്വാനിച്ച് മുന്നേറുന്നവര്‍ക്കാണ് വിജയവീഥിയില്‍ പ്രവേശനം കിട്ടുക.  

നമ്മുടെ ജീവിതത്തിലേയും ആ മൂന്നാമത്തെ അക്ഷരം നമുക്കും E എന്നാക്കി മാറ്റാം - ശുഭദിനം.



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...