മധുരമായി മാറുന്ന ചില സാമീപ്യങ്ങൾ..
മധുരമേകുന്ന ചില അനുഭവങ്ങൾ...
മധുരമൂറുന്ന ചില വാക്കുകൾ..
ഇതൊക്കെയുള്ളതുകൊണ്ടല്ലേ നമ്മുടെയൊക്കെ ജീവിതം മധുരമുള്ളതാകുന്നത്..
ജീവിതം മധുരമുള്ളതാകട്ടെ... ഒപ്പം മധുരമാകാനും സാധിക്കട്ടെ..
🍃 പരസ്പരം ആരു വലുതെന്ന് മത്സരിച്ചു ജീവിക്കുന്ന ഒരു ലോകത്ത് ജീവിക്കുമ്പോൾ വീഴ്ചകൾ സ്വാഭാവികമാണ്...
🍂 സ്വയമറിഞ്ഞില്ലെങ്കിൽ ആ വീഴ്ചയുടെ ആഘാതം വളരെ വലുതായിരിക്കും...
🍃 സ്വന്തം ചുറ്റുപാടുകൾ അറിയാനും പരിമിതികൾ മനസിലാക്കാനും നമുക്ക് കഴിയണം...
🍂 ആവശ്യങ്ങളെ അറിഞ്ഞും അത്യാവശ്യങ്ങളെ യഥാവിധി മനസ്സിലാക്കിയും അനാവശ്യങ്ങളെ നിയന്ത്രിച്ചുകൊണ്ടും മുന്നോട്ടുപോവാൻ ശ്രമിക്കുന്നതാവും ഉചിതം...
എല്ലാവർക്കും ശുഭദിനം നേരുന്നു.