📱Join WhatsApp Group https://bn1.short.gy/CareerLokam
പരീക്ഷകൾ മാറ്റി
ഏപ്രിൽ എട്ടിന് ആരംഭിക്കാനിരുന്ന മൂന്നാം വർഷ മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.
പരീക്ഷാ ഫലങ്ങൾ
2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സിഎസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷമപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 30 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 സെപ്റ്റംബറിൽ നടന്ന മഹാത്മാഗാന്ധി സർവ്വകലശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ പി.എച്ച.ഡി. കോഴ്‌സ് വർക്ക് പരീക്ഷയുടെ (റെഗുലർ / സപ്ലിമെന്ററി) ഫലം പ്രഖ്യാപിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 2,100 രൂപ, 525 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
021 ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റെഗുലർ), ഡി.ഡി.എം.സി.എ (2014-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 4.