Trending

എംജി സർവകലാശാല: പിജി, ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ അപേക്ഷ ഏപ്രിൽ 7 വരെ



മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിലെ വിവിധ പഠന വകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻറ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയിലേയ്ക്ക് പൊതു പ്രവേശന പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

അപേക്ഷ

ഇതിനായുള്ള അപേക്ഷ www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഏപ്രിൽ ഏഴ് വരെ സമർപ്പിക്കാം.

പരീക്ഷാ കേന്ദ്രങ്ങൾ

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സജ്ജീകരിക്കുന്ന എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് മെയ് 28, 29 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും.

അപേക്ഷാ ഫീസ്

ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗക്കാർക്ക് 1100 രൂപയും എസ്. സി – എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 550 രൂപയുമാണ്.

എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് ഒരേ അപേക്ഷയിൽത്തന്നെ നാല് പ്രോഗ്രാമുകൾക്ക് പ്രവേശനം തേടാം.

എം ബി എ പ്രവേശനത്തിന് www. admission.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയും മറ്റുള്ള പ്രോഗ്രാമുകൾക്ക് http://www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയുമാണ് അപേക്ഷിക്കേണ്ടത്.

യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ
0481- 27335 95, എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2732288 എന്ന ഫോൺ നമ്പറിലും smbs@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ലഭിക്കും.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...