കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് മാർച്ച് 17 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ പ്രായപരിധിയില്ല.
🟨🟩🟦 Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X
മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി എ.ഐ.സി.ടി.ഇ. അഫിലിയേഷനുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങൾക്ക് വേണ്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന സിമാറ്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് ഫാർമസി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജിപാറ്റ് നാലു വർഷ ബി.ഫാം./തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും 2022-’23 പ്രവേശനത്തിനുമുമ്പ് യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
സിലബസ്
സിമാറ്റ് :
- ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രട്ടേഷൻ,
- ലോജിക്കൽ റീസണിങ്,
- ലാംഗ്വേജ് കോംപ്രിഹെൻഷൻ,
- ജനറൽ അവേർനസ്,
- ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്
ജിപാറ്റ്:
- ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ആൻഡ് അലൈഡ് വിഷയങ്ങൾ,
- ഫാർമസ്യൂട്ടിക്സ് ആൻഡ് അലൈഡ് വിഷയങ്ങൾ,
- ഫാർമക്കോഗ്ണോസി ആൻഡ് അലൈഡ് വിഷയങ്ങൾ,
- ഫാർമക്കോളജി ആൻഡ് അലൈഡ് വിഷയങ്ങൾ,
- മറ്റു വിഷയങ്ങൾ എന്നിവയിൽനിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
രണ്ടിലും ചോദ്യങ്ങൾ ഒബ്ജക്ടീവ് - മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും.
ശരിയുത്തരത്തിന് 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.