Trending

പ്ലസ്ടു മാർക്ക് പരിഗണന ഇനിയില്ല ; കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ



കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതുപരീക്ഷ നടത്തും.

മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പൊതുപരീക്ഷ എഴുതാം.

2022- 23 അധ്യയന വർഷം മുതലാണ് പ്രാദേശിക ഭാഷകളിൽ പൊതുപരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.

ഒറ്റത്തവണ രജിസ്ട്രേഷനാണ് ഉണ്ടാവുക. ജൂലൈ ആദ്യ വാരമാകും പരീക്ഷ.

ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന പ്രവേശന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം.


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...