Trending

സയൻസിതര ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷകൾ



ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാവുന്ന നിരവധി പ്രവേശന പരീക്ഷകള്‍ നിലവിലുണ്ട്. 

രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളും പ്രവേശന പരീക്ഷകളിലൂടെയാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. 

തങ്ങളുടെ അഭിരുചിയും താല്‍പര്യവും മറ്റു ഘടകങ്ങളും പരിഗണിച്ച് ഏറ്റവും ഉചിതമായ മേഖല കണ്ടെത്തി, ആ മേഖലയിലെത്തിച്ചേരാനുള്ള പ്രവേശന പരീക്ഷകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കേണ്ടത്.

ഹയര്‍സെക്കണ്ടറി യോഗ്യതയുള്ള (ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ ഉള്‍പ്പടെ) വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറെടുക്കാവുന്ന പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. 


ഹുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് എന്‍ട്രൻസ് എക്‌സാമിനേഷന്‍ (HSEE)

മദ്രാസ് ഐ.ഐ.ടി നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ (ഡവലെപ്‌മെൻ്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ്) കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ.  

🔻 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. 
🔻 വെബ്‌സൈറ്റ്: hsee.iitm.ac.in


ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT)

മാനേജ്‌മെന്റ് മേഖലയിലെ പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന് രാജ്യത്തെ മുന്‍നിര മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ഐ.ഐ.എം ഇൻഡോറും ഐ.ഐ.എം റോത്തക്കും IPMAT എന്ന പേരില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്. 

🔻 പ്ലസ്ടു തലത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.

🔻 വെബ്‌സൈറ്റുകള്‍:        

ഐ.ഐ.എം. റാഞ്ചിയിലെ പഞ്ചവര്‍ഷ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രവേശനം IPMAT(Indore) / SAT  പരീക്ഷാ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ്.

🔻 വെബ്‌സൈറ്റ്: www.iimranchi.ac.in


ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (JIPMAT)


ഐ.ഐ.എം ജമ്മു, ബുദ്ധഗയ ക്യാമ്പസുകളിലെ പഞ്ചവര്‍ഷ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 

🔻 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. 

🔻 വെബ്‌സൈറ്റ്: www.jipmat.ac.in


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്  (NID DAT)

ഡിസൈൻ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ വിവിധ കാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 

🔻 പ്ലസ്ടു വിജയമാണ് യോഗ്യത. 

🔻 അഹമ്മദാബാദിലെ പ്രധാന കാമ്പസിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, ആസാം എന്നീ കാമ്പസുകളിലും വിവിധ ഡിസൈൻ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമുണ്ട്.

🔻 വെബ്‌സൈറ്റ്: admissions.nid.edu.


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) എന്‍ട്രൻസ് ടെസ്റ്റ്.


കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തുന്ന വിവിധ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 

🔻 കണ്ണൂരിലടക്കം 17 കാമ്പസുകളില്‍ വ്യത്യസ്തമായ സെപഷ്യലൈസേഷനോട് കൂടിയ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സുകള്‍ ലഭ്യമാണ്. 

🔻 പ്ലസ്ടുവാണ് യോഗ്യത.

🔻 വെബ്‌സൈറ്റ്: www.nift.ac.in


അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രൻസ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (UCEED)


മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ഗുവാഹട്ടി ഐ.ഐ.ടികള്‍, ഐ.ഐ.ടി.ഡി.എം ജബല്‍പൂര്‍ എന്നീ സ്ഥാപനങ്ങളിലെ നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des)  പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതു പരീക്ഷ. 

🔻 പ്ലസ്ടു വിജയമാണ് യോഗ്യത. 

🔻 ഐ.ഐ.ടി ഡി.എം ജബല്‍പൂരില്‍ സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. 

🔻 മറ്റ് പല മികച്ച സ്ഥാപനങ്ങളും അവരുടെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് UCEED സ്കോര്‍ പരിഗണിക്കാറുണ്ട്.

🔻 വെബ്‌സൈറ്റ്: www.uceed.iitb.ac.in


ഫൂട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആള്‍ ഇന്ത്യാ സെലക്ഷന്‍ ടെസ്റ്റ് (FDDI AIST)

പാദരക്ഷാ വ്യവസായ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ശ്രേഷ്ഠ സ്ഥാപനമായ ഫൂട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെന്നൈ അടക്കം 12 കാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des),ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (BBA) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. 
🔻 പ്ലസ്ടു വിജയമാണ് യോഗ്യത.
🔻 വെബ്‌സൈറ്റ് : www.fddiindia.com


സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET)


രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. 

🔻 ഈ വര്‍ഷം മുതല്‍ ജെ.എന്‍.യു, ഡല്‍ഹി യുണിവേഴ്‌സിറ്റി പോലുള്ള നിരവധി സ്ഥാപനങ്ങളിലെ പ്രവേശനവും ഈ പരീക്ഷയിലൂടെയാകാനാണ് സാധ്യത. 
🔻 പ്ലസ്ടു വിജയമാണ് യോഗ്യത.
🔻 വെബ്‌സൈറ്റ്: cucet.nta.nic.in


ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ബാച്ച്‌ലേഴ്‌സ് അഡ്മിഷന്‍ ടെസ്റ്റ് (TISS BAT)


സാമൂഹിക മാനവിക വിഷയ പഠനങ്ങള്‍ക്ക് പ്രശസ്തമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി (TISS) ലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. 

🔻 TISS ന്റെ ഓഫ് കാമ്പസുകളായ ഗുവാഹട്ടി (ആസാം), തുല്‍ജാപൂര്‍ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലാണ് പഠനാവസരം. 

🔻 പ്ലസ്ടു വിജയമാണ് യോഗ്യത. 
വെബ്‌സൈറ്റ്: admissions.tiss.edu


കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT)

കൊച്ചിയിലെ നുവാല്‍സ് (NUALS) ഉള്‍പ്പടെ രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 
🔻 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. 

🔻 ഐ.ഐ.എം റോത്തക്കിലെ  അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (IPL) പ്രവേശനവും  CLAT സ്‌കോര്‍ അടിസ്ഥാനത്തിലാണ്.
🔻 വെബ്‌സൈറ്റ്:   consortiumofnlus.ac.in


ആള്‍ ഇന്ത്യാ ലോ എന്‍ട്രസ് ടെസ്റ്റ് (AILET)

ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷ. 
45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയമാണ് യോഗ്യത. 
വെബ്സൈറ്റ്: www.nludelhi.ac.in


കേരള ലോ എന്‍ട്രൻസ് എക്‌സാമിനേഷന്‍ (KLEE)

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം KLEE വഴിയാണ്. 

🔻 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത.

🔻 വെബ്‌സൈറ്റ്: www.cee.kerala.gov.in

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, അലിഗഢ് മുസ്ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ജിന്‍ഡാല്‍ ലോ സ്‌കൂള്‍, സിംബയോസിസ് ലോ സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ പ്രവേശന പരീക്ഷകള്‍ വഴി പഞ്ചവത്സര നിയമ പഠനത്തിന് അവസരമുണ്ട്.


ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (EFLU)  പ്രവേശന പരീക്ഷ

കേന്ദ്ര സര്‍വ്വകലാശാലയായ EFLU വിന്റെ ഹൈദരാബാദ് (പ്രധാന കാമ്പസ്), ഷില്ലോങ്, ലക്‌നൗ കാമ്പസുകളിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. 

🔻 പ്ലസ്ടുവില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കണം.
🔻 വെബ്‌സൈറ്റ്: www.efluniversity.ac.in 


നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയിന്റ് എന്‍ട്രൻസ് എക്‌സാമിനേഷന്‍ (NCHM JEE)

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയുടെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളില്‍ ത്രിവത്സര ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനുള്ള പ്രവേശന പരീക്ഷ. 

🔻 പ്ലസ്ടു വിജയമാണ് യോഗ്യത. 
🔻 വെബ്‌സൈറ്റ് : https://nchmjee.nta.nic.in


നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്റ് നേവല്‍ അക്കാദമി (NDA & NA) പരീക്ഷ

ആര്‍മി, നേവി, എയര്‍ഫോഴ്‌സ് വിംഗുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NDA & NA യില്‍ ആര്‍മി വിംഗിലേക്ക് , പ്ലസ്ടുവിന് ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. 

🔻 പ്ലസ്ടു വിജയമാണ് യോഗ്യത. 
🔻 പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
🔻 വെബ്‌സൈറ്റ്: www.upsconline.nic.in

മറ്റ് സ്ഥാപനങ്ങൾ 

🟩 റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനില്‍ ഇന്‍ഗ്രേറ്റഡ് ബി.എ. ബി.എഡ് riemysore.ac.in

🟩 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെൻ്റിൻ്റെ വിവിധ കാമ്പസുകളിൽ  ബി.ബി.എ www.iittm.ac.in

🟩 ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്റ് ഡിസൈനിലെ വിവിധ ഡിസൈന്‍ കോഴ്‌സുകള്‍ www.iicd.ac.in

🟩 ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ  നോയിഡ, തിരുപ്പതി കാമ്പസുകളിൽ ബി.ബി.എ കോഴ്സ് www.thims.gov.in 

🟩 ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻറ് എക്കണോമിക്സിൽ ബി.എസ്.സി എക്കണോമിക്സ് www.gipe.ac.in

🟩 കൊച്ചി ശാസത്ര സാങ്കേതിക സവ്വകലാശാലയിൽ ബി.വോക് കോഴ്സ് www.cusat.ac.in

🟩 നാഷണൽ സ്പോർട്സ് യൂനിവേഴ്സിറ്റിയിൽ വിവിധ ബിരുദ കോഴ്സുകൾ www.nsu.ac.in

🟩 ലക്ഷ്മി ബായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ,ഗ്വാളിയോറിൽ ഇൻ്റഗ്രേറ്റഡ് ബി.പി.എഡ് കോഴ്സ് www.lnipe.edu.in

🟩 കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ വിവിധ ഡിപ്ലോമ പ്രോഗ്രാമുകൾ www.krnnivsa.com

വിവിധ സ്ഥാപനങ്ങളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (BFA) കോഴ്‌സുകൾ തുടങ്ങിയവയുടെ അഡ്മിഷനും പ്രവേശ പരീക്ഷകള്‍ വഴിയാണ്. 

കൂടാതെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വിവിധ ചാര്‍ട്ടേർഡ് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ക്കും തയ്യാറെടുക്കാം.   

പ്ലസ്ടു വിന് ശേഷം വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് SAT, ACT, TOEFL, IELTS തുടങ്ങിയ പരീക്ഷകള്‍ക്കും തയ്യാറെടുക്കാവുന്നതാണ്.

-പി.കെ.അൻവർ മുട്ടാഞ്ചേരി

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...