Trending

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക്‌ 'യുവിക’ പ്രോഗ്രാമുമായി ഐ.എസ്.ആർ.ഒ



📱Join WhatsApp Group https://bn1.short.gy/CareerLokam

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗ നൈസേഷൻ (ഐ.എസ്.ആർ.ഒ.) നടത്തുന്ന യങ് സയൻറിസ്റ്റ് പ്രോഗ്രാമിന് സ്കൂൾ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. 


ബഹിരാകാശസംബന്ധിയായ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രായോഗികതലങ്ങൾ എന്നിവ പരിചയപ്പെടുത്തുക; ഈ രംഗ ത്തെ ഉയർന്നുവരുന്ന മേഖലകളെപ്പറ്റി യുള്ള അവബോധം വളർത്തുക; സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റം) അടിസ്ഥാനമാക്കിയുള്ള ഗവേഷണ/കരിയർ രംഗങ്ങളിൽ താത്പര്യം ജനിപ്പിക്കുക തുടങ്ങിയവയാണ്  പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ 

'യുവ വിജ്ഞാ നി കാര്യക്രം' (യുവിക) എന്ന പേരിൽ അറിയപ്പെടുന്ന രണ്ടാഴ്ച ദൈർഘ്യമുള്ള പ്രോഗ്രാം സഹവാസരീതിയിൽ മേയ് 16 മുതൽ 28 വരെ നടക്കും . 

സെഷനുകൾ
  • 🖱 പ്രഭാഷണങ്ങൾ
  • 🖱 പ്രഗല്ഭശാസ്ത്രജ്ഞരുടെ അനുഭവം പങ്കുവെക്കൽ
  • 🖱 എക്സ്പെരിമെൻറൽ ഡെമോൺസ്ട്രേഷൻ
  • 🖱 ലാബ് സന്ദർശനങ്ങൾ
  • 🖱 വിദഗ്ധരുമായുള്ള സംവാദങ്ങൾ

സ്പേസ് സെന്റർ സന്ദർശിക്കാം
വിക്രം സാരാഭായ് സ്പേസ് സെൻറർ (വി. എസ്.എസ്.സി.), സാറ്റലൈറ്റ് സെൻറർ (ബെംഗളൂരു), സ്പേസ് ആപ്ലിക്കേ ഷൻ സെൻറർ (അഹമ്മദാബാ ദ്), നാഷണൽ റിമോട്ട് സെൻസിങ് സെൻറർ (ഹൈദരാബാദ്), നോർത്ത് ഈസ്റ്റ് സ്പേസ് ആപ്ലിക്കേഷൻ സെൻറർ (ഷില്ലോങ്) എന്നീ കേന്ദ്രങ്ങളിലായി പ്രോഗ്രാം നടത്തും. 

  • ✅ പങ്കെടുക്കുന്നവർക്ക് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻറർ സന്ദർശിക്കാൻ അവസരം ലഭിക്കും.
  • ✅ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ യാത്ര, താമസം, കോഴ്സ് മെറ്റീരിയൽ ഉൾപ്പെ ടെയുള്ളവയുടെ ചെലവുകൾ ഐ.എസ്.ആർ.ഒ. വഹിക്കും.

യോഗ്യത
ഒമ്പതാം ക്ലാസിൽ ഇന്ത്യയിൽ പഠിക്കുന്നവരെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കും.

  • ✅ പഞ്ചായത്ത് പ്രദേശത്തെ സ്കൂളുകളിൽനിന്നുള്ള വർക്ക് വെയ്റ്റേജ് ഉണ്ടാകും.
  • ✅ എട്ടാം ക്ലാസിലെ മികവ്, വിവിധ പാഠ്യേതര മേഖലയിലെ നേട്ടങ്ങൾ, ഐ.എ സ്.ആർ.ഒ. നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിലെ പ്രകടനം തുടങ്ങിയവയൊക്കെ അടിസ്ഥാനമാക്കിയാകും അന്തിമ തിരഞ്ഞേടുപ്പ്‌

രജിസ്ട്രേഷൻ
ഒമ്പതാംക്ലാസ് വിദ്യാർഥികൾക്ക് 10 04 2022 വരെ രജിസ്റ്റർ ചെയ്യാം

  • 1️⃣ നാലുഘട്ടങ്ങളി ലായി ഇത് പൂർത്തിയാക്കണം.
  • 2️⃣ രണ്ടാംഘട്ടത്തിലാണ് തിരഞ്ഞടുപ്പു പ്രക്രിയയുടെ ഭാഗമായ ഓൺലൈൻ ക്വിസ് അപേക്ഷാർത്ഥി അഭിമുഖീകരിക്കേണ്ടത്.
  • താത്കാലിക ലക്ഷൻ പട്ടിക 20 04 2022 ന് പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾ 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...