ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്‌മെര്‍) ഗ്രൂപ്പ് ബി., ഗ്രൂപ്പ് സി. തസ്തികകളിലായുള്ള 143 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ 106 ഒഴിവുകളും നഴ്സിംഗ് ഓഫീസറുടെതാണ്. ഓൺലൈൻ ആയി മാർച്ച് 10 മുതൽ 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളും യോഗ്യതയും:
നഴ്‌സിങ് ഓഫീസര്‍- 106: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ആക്ട് 1947 പ്രകാരം/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം.
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്- 12: മെഡിക്കല്‍ ലബോറട്ടറി സയന്‍സില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
ജൂനിയര്‍ എന്‍ജിനിയര്‍- 2 (സിവില്‍-1, ഇലക്ട്രിക്കല്‍-1): സിവില്‍/ഇലക്ട്രിക്കലില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍.ടി.ടി.സി- 1: ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സില്‍ ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി 35 വയസ്സ്.
ഡെന്റല്‍ മെക്കാനിക്ക്- 1: സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടുവും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ദ്വിവത്സര ഡെന്റല്‍ മെക്കാനിക് കോഴ്‌സും അഭികാമ്യം.
അനസ്തീഷ്യ ടെക്‌നീഷ്യന്‍- 1: അനസ്തീഷ്യ ടെക്‌നോളജിയില്‍ ബിരുദം/ദ്വിവത്സര ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II- 7: പ്ലസ്ടു വിജയം/ തത്തുല്യം. ഒപ്പം നിര്‍ദിഷ്ട ഡിക്‌റ്റേഷന്‍, ട്രാന്‍സ്‌ക്രിപ്ഷന്‍ സ്പീഡ് ഉണ്ടായിരിക്കണം.
ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്- 13: പ്ലസ്ടു വിജയം/തത്തുല്യം ഒപ്പം ടൈപ്പിങ് സ്പീഡ് കംപ്യൂട്ടറില്‍ മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും:
- Advertisement Notice - Click Here
- News Paper Advertisement f- Click Here
- Website: https://jipmer.edu.in
Apply Online Registration Link shall be available tentatively on (10-03-2022)