📱Join WhatsApp Group https://bn1.short.gy/CareerLokam
കേന്ദ്രീയവിദ്യാലയങ്ങളില്‍ 2022-'23 അധ്യയനവര്‍ഷത്തിലെ ഒന്നാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 11-04-2022 വരെ.
മാര്‍ച്ച് 31-നു മുന്‍പ് ആറുവയസ്സ് തികഞ്ഞവര്‍ക്കാണ് പ്രവേശനം ലഭിക്കുക.
കെവിഎസ് പ്രവേശനം 2022: ആവശ്യമായ രേഖകള്‍
⚠️ പ്രവേശനം തേടുന്ന കുട്ടിയുടെ ഒരു ഡിജിറ്റല്‍ ഫോട്ടോ അല്ലെങ്കില്‍ സ്‌കാന്‍ ചെയ്ത ഫോട്ടോ (പരമാവധി 256കെബി സൈസുള്ള JPEG ഫയല്‍)
⚠️ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് (JPEG അല്ലെങ്കില്‍ പരമാവധി 256കെബി സൈസുള്ള PDF ഫയല്‍).
⚠️ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗത്തിന് കീഴില്‍ നിങ്ങള്‍ അപേക്ഷിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍.
⚠️ സേവന യോഗ്യതകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കളുടെ അല്ലെങ്കിൽ ഗ്രാൻഡ് പേരന്റ്സിന്റെ വിശദാംശങ്ങള്‍
കെവിഎസ് പ്രവേശനം 2022: എങ്ങനെ അപേക്ഷിക്കാം⁉️
ഘട്ടം 1. കെവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക👇🏻
ഘട്ടം 2. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റര്‍ ചെയ്യുക
ഘട്ടം 3. രജിസ്‌ട്രേഷന്‍ വിജയകരമായാല്‍ നിങ്ങള്‍ക്ക് ഒരു ലോഗിന്‍ കോഡ് ലഭിക്കും
ഘട്ടം 4. ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുക
ഘട്ടം 5: അപേക്ഷാ ഫോം സമര്‍പ്പിച്ചാല്‍, ലോഗിന്‍ കോഡില്‍ നിന്ന് വ്യത്യസ്തമായി ഒരു ആപ്ലിക്കേഷൻ സബ്മിഷൻ കോഡ് ലഭിക്കും.
ഘട്ടം 6. ഫോം സബ്മിറ്റ് ചെയ്യുക, പിന്നീട് സേവ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക
രജിസ്‌ട്രേഷൻ നടപടിക്രമങ്ങളും അപേക്ഷാ ഫോം സമര്‍പ്പിക്കലും പൂർത്തിയായാതുകൊണ്ട് ഒരു കുട്ടിക്കും പ്രവേശനം ഉറപ്പാകുന്നില്ലെന്നും കെവിഎസ് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
ലഭ്യമായ സീറ്റുകള്‍ അനുസരിച്ച്, അപേക്ഷാ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം, പ്രവേശന സമയത്ത് ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ കെവിഎസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കാൻ സാധിക്കൂ
വിവരങ്ങള്‍ക്ക്👇🏻
Tags:
EDUCATION