Trending

ഇനി പൂർണമായി ഓൺലൈനിൽ പഠിക്കാം ..MG യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ എം.കോം കോഴ്സിന് അപേക്ഷിക്കാം


മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. – ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര – ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്‌സ് യു.ജി.സി. അംഗീകാരമുള്ളതാണ്. 

ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. 

ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ബി.കോം. / ബി.ബി.എ. / ബി.ബി.എം. തുടങ്ങിയ മഹാത്മാഗാന്ധി സർവ്വകലാശാല അംഗീകരിച്ച തതുല്യ കോഴ്‌സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 

2022 ഏപ്രിൽ 10 നകം പാസ്സാകുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറും ആണ് കോഴ്‌സ് ഫീസ്. 

താൽപര്യമുള്ളവർക്ക് www.mguonline.ac എന്ന വബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. 

കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ. 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...