എല്ലാ വിദ്യാർത്ഥികളും രാവിലെ 9.15ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക. പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കാതിരിക്കുക.
എഴുതിയാൽ വ്യക്തമായി തെളിയുന്ന പേനകൾ, പെൻസിൽ അടക്കമുള്ള അനുവദനീയമായ ഉപകരണങ്ങളും കുടിവെള്ളവും ഒപ്പം കരുതുക. എല്ലാ കുട്ടികളും യൂണിഫോമിൽ തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.
രാവിലെ 9.30ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക.ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
ആദ്യത്തെ 15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ ആണ്. പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ മനസിനെ പ്രാപ്തമാക്കാനുള്ള സമയമാണിത്. ഈ സമയം കഴിഞ്ഞ ശേഷം ചോദ്യങ്ങൾക്ക് അനുസരിച്ച് ഉത്തരങ്ങൾ എഴുതുക.പരീക്ഷ കഴിഞ്ഞാൽ എത്രയും വേഗം വീട്ടിൽ എത്തി അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങുക.
ബെല്‍ സമയക്രമം
🟩 9.30 AM ആദ്യ ബെല്‍ (ലോങ് ബെല്‍) –ഇന്‍വിജിലേറ്റര്‍മാരും കുട്ടികളും ക്ലാസ് മുറികളില്‍ എത്തുക
🟩 9.45 AM സെക്കന്റ് ബെല്‍ (2 Stroke) –ചോദ്യപേപ്പര്‍ വിതരണം കൂള്‍ ഓഫ് സമയം ആരംഭിക്കുന്നു
🟩 10.00 AM തേര്‍ഡ് ബെല്‍ (ലോങ് ബെല്‍) – കുട്ടികള്‍ക്ക് എഴുതുന്നതിനുള്ള സമയം ആരംഭിക്കുന്നു.
🟩 10.30 AM ബെല്‍ (1stroke) – അരമണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്
🟩 11.00 AM ബെല്‍ (1stroke) – ഒരു മണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്
🟩 11.25 AM ബെല്‍ (1stroke) – 1½ മണിക്കൂര്‍ പരീക്ഷാ ദിവസങ്ങളില്‍ വാണിങ്ങ് ബെല്‍
🟩 11.30 AM ബെല്‍ (Long stroke) – 1½ മണിക്കൂര്‍ പരീക്ഷാദിവസങ്ങളില്‍ പരീക്ഷ അവസാനിക്കും
🟩 11.30 AM ബെല്‍ (1stroke) – 1½ മണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്(2½മണിക്കൂര്‍ ദിവസങ്ങളില്‍)
🟩 12.00 AM ബെല്‍ (1stroke) – രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്
🟩 12.25 AM ബെല്‍ (1stroke) – 2½ മണിക്കൂര്‍ പരീക്ഷാ ദിവസങ്ങളില്‍ വാണിങ്ങ് ബെല്‍
🟩 12.30 ബെല്‍ (1stroke) – 2½ മണിക്കൂര്‍ പരീക്ഷാദിവസങ്ങളില്‍ പരീക്ഷ അവസാനിക്കും
എല്ലാ വിദ്യാർത്ഥികൾക്കും കരിയർ ലോകത്തിന്റെ വിജയാശംസകൾ.