പത്താം ക്ലാസിലെ 2021-22 വർഷത്തെ ഐ.ടി മോഡൽ പരീക്ഷ മുൻവർഷങ്ങളി ലേതുപോലെ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തുന്നതു സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു
പരീക്ഷ 2022 മാർച്ച് 10 - ന് തുടങ്ങി മാർച്ച് 15 - ന് പൂർത്തിയാക്കേണ്ടതാണ് .
ഏതെങ്കിലും സ്കൂളിൽ ഈ ദിവസങ്ങൾ കൊണ്ട് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ മാർച്ച് 22 മുതൽ 24 വരെയുള്ള ദിവസങ്ങൾ കൂടി പരീക്ഷയ്ക്ക് ഉപയോഗിക്കാവുന്നതാണ് .
പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങൾ , സ്കോറുകൾ എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങൾ അനുബന്ധം ( 1 ) ൽ ചേർത്തിരിക്കുന്നു .
സംയോജിത വിദ്യാഭ്യാസ പദ്ധതി ( IED Scheme ) പ്രകാരം സാധാരണ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ , ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ , കേരള കലാമണ്ഡലം ആർട്ട് ജി.എച്ച്.എസ് - ലെ വിദ്യാർത്ഥികൾ എന്നിവർക്കും മോഡൽ പരീക്ഷ ഇതേ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് നടത്തേണ്ടത് .
സ്പെഷ്യൽ സ്കൂളുകളിലെ ( Schools for Hearing Impaired ) വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിന് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിക്കേണ്ടതാണ് .