Trending

ഈ വർഷം എസ്.എസ്.എല്‍.സി എഴുതുന്നത് 4,26,967 വിദ്യാര്‍ത്ഥികള്‍




2022 മാര്‍ച്ച്‌ 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്‌തത് 4,26,967 വിദ്യാര്‍ത്ഥികള്‍.

🟨🟩🟦 Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5080 പേരുടെ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം 4,21,887 പേരാണ് പരീക്ഷ എഴുതിയത്. 

2016ന് ശേഷം ആദ്യമായാണ് തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വരുന്നത്.

3,059 സ്‌കൂളുകള്‍ക്കായി 2,962 കേന്ദ്രങ്ങളിലാണ് (ഗവ.1166, എയ്ഡഡ് 1421, അണ്‍ എയ്ഡഡ് 372 ) പരീക്ഷ. 

ഗള്‍ഫില്‍ ഒമ്ബത് കേന്ദ്രങ്ങളില്‍ 574 പേരും ലക്ഷദ്വീപില്‍ ഒമ്ബത് കേന്ദ്രങ്ങളില്‍ 882 പേരും പരീക്ഷയെഴുതും.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് ഇക്കുറിയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്‌.എസിലാണ് (2104 ). 

ഏറ്റവും കുറവ് - ഒരു വിദ്യാര്‍ത്ഥി - മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്‌.എം.എച്ച്‌.എസ്.എസില്‍, 


പരീക്ഷ എഴുതുന്നവരുടെ എണ്ണം

 സര്‍ക്കാര്‍ സ്‌കൂള്‍ - 1,41,479
 എയ്ഡഡ് സ്കൂള്‍- 2,55,942
 അണ്‍ എയ്ഡഡ് സ്കൂള്‍- 29,546
 പ്രൈവറ്റ്- 393 പേര്‍
 ആണ്‍കുട്ടികള്‍ - 2,18,903
 പെണ്‍കുട്ടികള്‍ - 2,08,064

പരീക്ഷ എഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്

 തിരുവനന്തപുരം - 35116
 കൊല്ലം - 30955
 പത്തനംതിട്ട - 10529
 ആലപ്പുഴ - 21953
 കോട്ടയം - 19480
 ഇടുക്കി - 11426
 എറണാകുളം - 32816
 തൃശൂര്‍ - 35964
 പാലക്കാട് - 39423
 മലപ്പുറം - 78237
 കോഴിക്കോട് - 43743
 വയനാട് - 12241
 കണ്ണൂര്‍ - 35281
 കാസര്‍കോട് - 19803

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...