കഴിവ് കെട്ടവരുടെ ആയുധമാണ് പരിഹാസം. ചെറുപുഞ്ചിരിയാണ് അതിനുള്ള മറുപടി.
ജീവിതം എന്നത് വിചിത്രമാണ്, നിറയെ അത്ഭുതങ്ങൾ ആണ് ജീവിത യാത്രയിൽ നമ്മെ കാത്തിരിക്കുന്നത്. അവിടെ വഴുതി വീഴാത്തവർ ആരും ഉണ്ടാകില്ല.
പക്ഷെ പലപ്പോഴും നമ്മുടെ പതനങ്ങളിൽ സന്തോഷിക്കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവർ. അത് നമ്മുടെ അടുത്ത സുഹൃത്തുക്കളാകാം, അയൽക്കാരാകാം രക്തബന്ധങ്ങൾ ഉള്ളവരും ആകാം.
പതനങ്ങളെക്കാൾ പലപ്പോഴും നമ്മെ വേദനിപ്പിക്കുന്നത് ചുറ്റുമുള്ളവരുടെ പരിഹാസമായിരിക്കാം.എന്നാൽ പരിഹസിക്കുന്നവർക്ക് അറിയില്ല അത് കേൾക്കുന്നവന്റെ വിഷമവും സാഹചര്യങ്ങളും .
അവിടെ പരിഹാസങ്ങളുടെ നേർക്ക് ഒരു ചെറു പുഞ്ചിരിയാണ് അതിനുള്ള മറുപടിയായി നാം നൽകേണ്ടത്. അങ്ങനെ എന്നാൽ ഈ പരിഹാസത്തെ നമുക്ക് പ്രചോദനമായി മാറ്റണം,
നമ്മുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനുള്ള ഊന്നുവടിയാക്കി മാറ്റണം.
ഇടക്ക് പരിഹാസങ്ങൾ താണ്ടി നാം പിന്നിട്ട വഴിയിലൂടെ ഒരു യാത്ര പോകണം. അത് നമ്മെ നോക്കി പുഞ്ചിരിച്ചവരെയും പരിഹസിച്ചവരെയും, ആട്ടിപ്പുറത്താക്കിയവരുടെയും ഓർമകളിലൂടെയാകണം. അത് ജീവിതത്തിന്റെ ലക്ഷ്യത്തിലേയ്ക്കെത്താൻ, വാശിയോടെ അതിലേയ്ക്കെത്താൻ നമ്മെ സഹായിക്കും..
പരിഹാസങ്ങളിൽ ഒരിക്കലും തളരാതിരിക്കുക, കാരണം പരിഹാസം കൊണ്ട് മാറ്റിനിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതും ... ഇക്കാര്യം ഒരിക്കലും മറക്കാതിരിക്കുക...
ജീവിതത്തിൽ വീഴ്ചകൾ തികച്ചും സ്വാഭാവികം മാത്രമാണ്. കഴിവില്ലാത്തതു കൊണ്ടല്ല വീണത്... നടന്നകലാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആ വീഴ്ച...
കപ്പൽ നിർമ്മിച്ചിട്ടുള്ളത് തീരത്തു നങ്കൂരം ഇട്ട് സുരക്ഷിതമായി വിഷമിക്കാൻ അല്ല, മറിച്ചു ആഴക്കടലുകൾ താണ്ടി പുതിയ മേച്ചിൽപുറങ്ങളിൽ എത്തുവാൻ ആണ്....
എല്ലാവർക്കും ശുഭദിനം നേരുന്നു.