ഇത് ഐശ്വര്യയുടെ കഥയാണ്.
തിരുവനന്തപുരത്താണ് ഐശ്വര്യ ജനിച്ചത്. ജന്മനാ കേള്‍വി ഇല്ലാത്ത കുട്ടിയായിരുന്നു ഐശ്വര്യ.
തിരുവനന്തപുരം നിഷിലായിരുന്നു പ്രാഥമികപഠനം, പിന്നീട് ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. ഇതിനിടയില്‍ കോക്ലിയര്‍ ഇംപ്ലാന്‍ ശസ്ത്രക്രിയ നടത്തി. ഇത് കേള്‍വിശക്തി കുറച്ചുകൂടി വര്‍ദ്ധിക്കാന്‍ സഹായിച്ചു.
സഹപാഠികളുടേയും അധ്യാപകരുടേയും സഹായത്തോടെ സിഇടിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി.
ലോകത്തെ മുന്‍നിരസര്‍വ്വകലാശാലകളില്‍ ഏതിലെങ്കിലും മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കണമെന്ന മോഹമാണ് ഐശ്വര്യയെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വ്വകലാശാലകളിലൊന്നായ യുഎസിലെ കാര്‍നികി മെലന്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചത്.
പഠനത്തിന്റെ ആദ്യരണ്ടു സെമസ്റ്ററുകള്‍ ഐശ്വര്യ ശരിക്കും കഷ്ടപ്പെട്ടു. എങ്കിലും ദൃഢനിശ്ചയത്തോടെ അവര്‍ മുന്നേറി.
വിദേശ സര്‍വ്വകലാശാലകളില്‍ ക്യാംപസ് റിക്രൂട്ട്‌മെന്റ്ുകള്‍ സര്‍വ്വസാധാരണമല്ല. പക്ഷേ, സ്വയം പരിശ്രമത്തിലൂടെ ആ സാഹചര്യത്തേയും ഈ കൊച്ചുമിടുക്കി മറികടന്നു. അങ്ങനെ അവര്‍ എത്തിയത് ലോകത്തിലെ ആരും മോഹിക്കുന്ന ഒരു സ്ഥാപനത്തിലായിരുന്നു. ആപ്പിള്‍.
ആരും പൂര്‍ണ്ണരല്ല,
എന്തെങ്കിലുമെല്ലാം കുറവുകള്‍ നമുക്കും ഉണ്ടാകും.
അതിനെ മറികടക്കാന്‍ ഒരു സൂത്രംമാത്രമേയള്ളു..
തനിക്കെന്തോ കുറവുണ്ടെന്ന തോന്നല്‍ മനസ്സില്‍ നിന്നും മാറ്റുക.
ലക്ഷ്യത്തിനായി നിരന്തരം പരിശ്രമിക്കുക, വിജയം കടന്നുവരിക തന്നെ ചെയ്യും -
ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇