അമിതമായ പ്രതീക്ഷകളുടെ ഭാരമേറിയ ഭാണ്ഡക്കെട്ടുകളാണ് നമ്മെ ചിലപ്പോഴൊക്കെ തളർത്തുന്നത്... നിയന്ത്രിതമായ മനസ്സോടെ എല്ലാ കാര്യങ്ങളെയും സമീപിക്കാൻ ശീലിക്കുക...
തനിക്ക് മുന്നിലുള്ളവയിൽ അർഹതയുള്ളതും നേടിയെടുക്കാൻ കഴിയുന്നവയേയും കണ്ടെത്തുക... അവക്കായി നിലക്കാത്ത പരിശ്രമവും കഠിനാധ്വാനവും വർത്തിക്കുക... അവ നേട്ടങ്ങളായി നമുക്കുമേൽ വർഷിക്കുന്നത് കാണാം...
.
മരണത്തിന് വിധിക്കപ്പെട്ട് സോക്രട്ടീസ് ജയിലില്‍ കഴിയുകയാണ്.
ഒരുദിവസം സഹതടവുകാരന്‍ മനോഹരമായ ഒരുപാട്ട് പാടുന്നത് കേട്ടു. തന്നെയും ആ പാട്ട് പഠിപ്പിക്കാമോ എന്ന് സോക്രട്ടീസ് അയാളോട് ചോദിച്ചു. ഇത് കേട്ട് ആ തടവുകാരന് ആശ്ചര്യമായി.
മരിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴും പാട്ട് പഠിക്കുവാനുള്ള ആഗ്രഹം.. അത് കേട്ടപ്പോള്‍ സോക്രട്ടീസ് ഇങ്ങനെ പറഞ്ഞു: മരിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പഠിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും സന്തുഷ്ടനാകും.
മുതിര്‍ന്നവരെ മാതൃകയാക്കാനും അവരേപ്പോലെയാകാനുമാണ് നാം കുട്ടികളെ ഉപദേശിക്കാറ്. എന്നാല്‍ മുതിര്‍ന്നവര്‍ റോള്‍മോഡല്‍ ആക്കേണ്ടത് കുട്ടികളെയാണ്.
മുതിരുമ്പോള്‍ നമ്മളെ അശുദ്ധമാക്കുന്നത് ഹൃദയത്തില്‍ നിന്നും ഉയരുന്ന ചിന്തകളും നിരൂപണങ്ങളുമാണ്.
കുട്ടികളായിരിക്കുമ്പോള്‍ അവര്‍ കൂട്ടുകാരുമായി വഴക്കിടും പക്ഷേ, പിറ്റേദിവസം അവര്‍ വീണ്ടും ചങ്ങാതികളാകും.
വൈരാഗ്യവും വിദ്വേഷവും വച്ചുകൊണ്ടിരിക്കുകയില്ല, വേഗം അനുരഞ്ജനപ്പെടും.
നമ്മള്‍ മുതിരുമ്പോഴും പാഠമാക്കേണ്ടത് ഇതുതന്നെയാണ്.
നമുക്കും കുട്ടികളെപ്പോലെയാകാന്‍ ശ്രമിക്കാം
ശുഭദിനം ആശംസിക്കുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇