🐥കൂട്ടിലെപ്പോഴും പക്ഷികൾ സുരക്ഷിതരാണ്..
🦅പക്ഷേ, പറന്നുയരാൻ ചിറകുകൾക്ക് കരുത്തുണ്ടെന്ന് ബോധ്യപ്പെട്ടാൽ..
🐝പറക്കണം..കൂട് മറക്കാതെ പറക്കണം..
🦋കാഴ്ചകൾ കാണണം.. ആസ്വദിക്കണം...
🦅 കരുത്തുള്ള ചിറകുകളുള്ളപ്പോൾ നാം സുരക്ഷിതരാണ്.. ശക്തരാണ്...
ആ രാജ്യത്തെ രാജാവിന് തലയെടുപ്പുള്ളൊരു ആന ഉണ്ടായിരുന്നു. എല്ലാ യുദ്ധങ്ങളിലും അവനാണ് മുന്നില്‍ നില്‍ക്കുന്നത്. നയിച്ച എല്ലായുദ്ധങ്ങളിലും ജയിച്ചുമാത്രമേ അവന്‍ കയറിയിട്ടുളളൂ. പക്ഷേ, പ്രായമായപ്പോള്‍ അവന്‍ യുദ്ധത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
ഒരിക്കല്‍ ആന ഒരു ചതുപ്പിലകപ്പെട്ടു. എത്ര ശ്രമിച്ചിട്ടും തന്റെ പ്രിയപ്പെട്ട ആനയെ രക്ഷിക്കാന്‍ രാജാവിന് സാധിച്ചില്ല. അവസാനം രാജാവ് രാജഗുരുവിനെ ഒരു മാര്‍ഗ്ഗത്തിന് വേണ്ടി സമീപിച്ചു. രാജഗുരു പറഞ്ഞു: ആനയുടെ ചുറ്റും നിന്ന് യുദ്ധകാഹളം മുഴക്കുക. അപ്രകാരം ചെയ്തപ്പോള്‍ ആന അനങ്ങിത്തുടങ്ങി. പെരുമ്പറ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. ആന സാവധാനം സ്വയം പുറത്തെത്തി. ആവേശം നിലനിര്‍ത്തുക എന്നതാണ് അത്യാഹിതങ്ങള്‍ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.
മനസ്സുമടുത്താല്‍ ശരീരവും തളരും. ഉള്ളില്‍ അവശേഷിക്കുന്ന പോരാട്ടവീര്യത്തിന്റെ അവസാനകനലെങ്കിലും ഊതികത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകൂ.
ഒരാള്‍ക്ക് എന്തിനോടാണോ അഭിനിവേശം, അതായിരിക്കും അയാളുടെ പുനര്‍ജന്മകാരണം.
പുറമേനിന്നുള്ള പിന്തുണയ്ക്കും പ്രചോദനങ്ങള്‍ക്കും പരിധിയുണ്ട്. ഉള്‍പ്രേരകങ്ങളെ കണ്ടെത്തുക എന്നതാണ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അടിസ്ഥാനം.
വിശ്രമജീവിതം എന്നത് ജീവിതത്തിന് നല്‍കുന്ന ഒരു അലസനിര്‍വ്വചനമാണ്. ജോലിയില്‍ നിന്നുമാത്രമേ വിരമിക്കാവൂ. മരിക്കുന്നത് വരെ വിരമിക്കാതിരിക്കാന്‍ ശ്രമിക്കുക, ഒന്നില്‍നിന്നും
ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇