അത് അമ്മയുടെയും കുഞ്ഞിന്റെയും ആദ്യ വിമാനയാത്രയായിരുന്നു.
പത്തുമണിക്കൂറോളം ദൈര്‍ഘ്യമുള്ളതാണ് ആ യാത്ര.
കുട്ടി ഇടയ്ക്കിടെ കരഞ്ഞ് ആളുകളെ അലോസരപ്പെടുത്തുന്നുണ്ട്.
കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മ എല്ലാവര്‍ക്കും ഓരോ പൊതിവീതം നല്‍കി.
അതില്‍ കുറച്ചു മിഠായികളും ഒരു കുറിപ്പുമുണ്ടായിരുന്നു.
ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.
എന്റെ പേര് വിയാന്‍. എനിക്ക് ആറുമാസമേയുള്ളൂ. ഇതെന്റെ ആദ്യവിമാനയാത്രയാണ്. എനിക്ക് നല്ല പേടിയുണ്ട്. അതുകൊണ്ട് ഞാന്‍ ചിലപ്പോള്‍ കരഞ്ഞ് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ശാന്തനായിരിക്കാന്‍ ഞാന്‍ ശ്രമിക്കാം, പക്ഷേ, എനിക്കതിനുകഴിയുമോ എന്നറിയില്ല.
ഈ കുറിപ്പ് വായിച്ച് കഴിഞ്ഞ് പിന്നീട് വിയാന്‍ കരയുമ്പോഴെല്ലാം അവനെ ചിരിപ്പിക്കാന്‍ ഏതെങ്കിലുമൊരു യാത്രക്കാരന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
മറ്റുള്ളവരെ ആദിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ്.
സമൂഹം അനുവദിക്കുന്ന സ്വാതന്ത്ര്യം ഒരേ അളവിലാണെങ്കിലും എല്ലാവരുടേയും വൈകാരിക സ്വാതന്ത്ര്യത്തിന് വ്യത്യസമുണ്ടാകും.
ചിലര്‍ പെട്ടെന്ന് കരയും, ചിലര്‍ ഉറക്കെ കരയും, കുറച്ചുപേര്‍ നിശബ്ദത ഇഷ്ടപ്പെടുന്നവരായിരിക്കും, ചിലര്‍ക്ക് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കണം, ആഗ്രഹമുണ്ടെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്ത ചിലതുണ്ടാകും. സഹചാരിയെ അസ്വസ്ഥരാക്കുന്നവര്‍ തങ്ങളുടെ നിസ്സഹായത മുന്‍കൂട്ടിയറിയിച്ചാല്‍ അത് മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന ആദരം എത്ര വലുതായിരിക്കും.
ഈ ലോകം നമ്മുടെ മാത്രല്ല, മററുള്ളവരുടേത് കൂടിയാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നമുക്ക് അവരേയും സ്വീകരിക്കാനും ആദരിക്കാനും കഴിയുന്നൊരു മനസ്സ് സ്വന്തമാക്കാനാകും
ശുഭദിനം നേരുന്നു