ആലപ്പുഴ എരുമല്ലൂരില്‍ പംബ്ലിങ്ങ് ജോലിക്കാരനായ കുഞ്ഞപ്പന്റെയും സുധര്‍മ്മയുടേയും മകള്‍ ഹരിതയുടെ കഥയാണ്.
പുഴയോരങ്ങളും പച്ചപ്പുകളും ഹരിതാഭചാര്‍ത്തുന്ന ആലപ്പുഴയില്‍ നിന്നും ഈ പെണ്‍കുട്ടി ആദ്യം സ്വപ്നംകണ്ടത് നാവിക സേനയില്‍ ചേരുക എന്നതായിരുന്നു.
പക്ഷേ, ഫിസിക്കല്‍ ടെസ്റ്റില്‍ ആ സ്വപ്നം നഷ്ടപ്പെട്ടപ്പോള്‍ പിന്നെ സ്വപ്നം കണ്ടത് ആഴക്കടലിന്റെ നീലനിറത്തെയായിരുന്നു. അതിനുവേണ്ടിയുള്ള യാത്രയായി പിന്നീട്. സാമ്പത്തികം, ജെന്റര്‍ പ്രശ്നങ്ങള്‍ ഇതെല്ലാം പലപ്പോഴും കടന്നുവെങ്കിലും അതിനെയെല്ലാം തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാക്കി ഈ മിടുക്കി.
എറണാംകുളത്തെ സിഫ്നെറ്റില്‍ നിന്നും 2016ല്‍ ബാച്ലര്‍ ഇന്‍ ഫിഷിങ്ങ് ആന്റ് നോട്ടിക്കല്‍ സയന്‍സ് പാസ്സായി. പഠനശേഷം സിഫ്നെറ്റിന്റെ തന്നെ ' പ്രശിക്ഷണി' എന്ന പരിശീലന കപ്പലില്‍ ആദ്യമായി ആഴക്കടലിലേക്ക് 180 ദിവസം.. വീണ്ടും ചീഫ് ഓഫീസര്‍ സ്ഥാനത്തേക്ക് നിരവധി പരീക്ഷകള്‍.. വീണ്ടും പ്രശിക്ഷണിയില്‍ 450 ദിവസത്തെ കടല്‍ സഞ്ചാരം. 2020 ല്‍ ക്യാപ്റ്റന്‍ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ ഹരിത പാസ്സായി.
2021 ഫെബ്രുവരിമുതല്‍ സെപ്റ്റംബര്‍ വരെ ഓസ്ട്രേലിയ മുതല്‍ യു എസ് വരെ കടല്‍യാത്രാ പരിശീലനം. അതിന് ശേഷം വീണ്ടും അടുത്ത റൗണ്ട് പരീക്ഷകള്‍. അങ്ങനെ 2021 ല്‍ ഫൈനല്‍ പരീക്ഷ ജയിച്ച് ഹരിത തന്റെ സ്വപ്നത്തിലേക്കെത്തി. കപ്പലിന്റെ ക്യാപ്റ്റന്‍, അതും ഒരു ആഴക്കടല്‍ മത്സ്യബ്ധന കപ്പലിന്റെ ക്യാപ്റ്റന്‍
മുന്‍വിധികള്‍ മാറ്റിവെയ്ക്കാന്‍ തയ്യാറായാല്‍ നമുക്കിടയില്‍ നിന്നും ഇനിയും ഹരിതയെപ്പോലെ നിരവധിപേരെ കടന്നുവരും.. കഠിനപാതകളെ അതിജീവിക്കാനുള്ള മനസ്സുണ്ടെങ്കില്‍ നമുക്കും വിജയതീരത്തണയാന്‍ സാധിക്കുക തന്നെ ചെയ്യും
എല്ലാവർക്കും ശുഭദിനം നേരുന്നു.