മനസ്സമാധാനം ഒരിക്കലും നമ്മളെയെന്നല്ല ആരെയും തേടി വരില്ല. അത് നമ്മുടെ ഒക്കെ കൈകളിൽ തന്നെയുണ്ട്.
യഥാർത്ഥ സമ്പന്നൻ കൈ നിറയെ പണമുള്ളവനല്ല.,
മനസ് നിറയെ സമാധാനവും മനസ്വസ്ഥതയും ഉള്ളവനാണ്. പരസ്പരം നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം.
ആശ്വാസവാക്കുകൾ കൊണ്ട് പരിഹാരം കണ്ടെത്താത്ത
സങ്കടങ്ങൾ പലർക്കും ഉണ്ടാകാം.
അവിടെ സ്വയം കരഞ്ഞു തീർത്തു തന്നെ നമ്മൾ സമാധാനം കണ്ടെത്തണം.
നമ്മളെ മനസ്സിലാക്കാത്ത മനുഷ്യരുടെ നേരെ കണ്ണുകൾ പരിപൂർണ്ണമായിത്തന്നെ അടക്കുക.
കണ്ണു തുറന്നു നോക്കേണ്ടത് നമ്മുടെ കുറവുകളെ അംഗീകരിച്ച് നമ്മളെ സ്നേഹിക്കുന്നവരുടെ നേരെയാണ്. അങ്ങനെ ആകുമ്പോൾ നമ്മളാഗ്രഹിക്കുന്ന ശ്വാശ്വത മന:സമാധാനം അവിടെ നിന്ന് ലഭിക്കും.
നമ്മൾ നമ്മളിൽതന്നെ അത് കണ്ടെത്തുന്നതും കണ്ടെത്തിക്കഴിഞ്ഞാൽ മറ്റൊരാൾക്ക് നിർലോഭം പകർന്ന് കൊടുക്കാൻ കഴിയുന്നതുമായ അമൂല്യ നിധിയാണ് "സമാധാനം".
ജീവിതത്തിൽ മന:സമാധാനം ഉണ്ടാകണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാകണം.
മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റി വച്ച് എല്ലാവരോടും സ്നേഹത്തോടെ -പരിഗണനയോടെ പെരുമാറണം. എങ്കിലേ ആർക്കും നല്ലൊരു വ്യക്തിത്വത്തിനുടമയായി വളരാൻ കഴിയൂ.....
എല്ലാവർക്കും ശുഭദിനം നേരുന്നു.
🦋🦋🦋🦋🦋🦋🦋🦋🦋
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇