"നിങ്ങൾ ദിവസവും ചെയ്യുന്ന എന്തെങ്കിലും മാറ്റുന്നത് വരെ നിങ്ങളുടെ ജീവിതം ഒരിക്കലും മാറുകയില്ല...നിങ്ങളുടെ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ മാറ്റം വരുത്തുകയാണ്.."
ശീലങ്ങളാണ് ഒരാളുടെ ഭാവി നിർണയിക്കുന്നത്.
പുതു തലമുറയെ സ്വപ്‍നം കാണാന്‍ പഠിപ്പിച്ച എ പി ജെ അബ്‍ദുൽ കലാമിന്റെ വാക്കുകൾ ഇങ്ങനെ:
“നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍, നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും.’
തുടർച്ചയായി ചെയ്യുമ്പോഴോണ് ഒരു പ്രവൃത്തി ശീലമായി മാറുന്നത്.
സദ്ശീലങ്ങൾക്ക് നിരന്തര പരിശ്രമം വേണം.
നിരന്തര പ്രവർത്തനങ്ങൾ ഉപബോധ മനസ്സിനെ സ്വാധീനിക്കുന്നു.
ഉപബോധ മനസ്സിനെ ഉണർത്തിയെടുത്താൽ അത്ഭുതങ്ങൾ പലതും സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് മൈന്‍ഡ് പവർ തിയറി വ്യക്തമാക്കുന്നത്.
തെറ്റ് ശീലിക്കാൻ എളുപ്പമാണ്. എന്നാൽ തെറ്റായ ശീലം ഉപേക്ഷിക്കാൻ വലിയ പ്രയാസമാണ് താനും.
ദുശ്ശീലങ്ങൾ തനിയെ വളരും. കള വളരുന്നതുപോലെ വിള വളരില്ലല്ലോ.
നല്ല സ്നേഹവും ആദരവും വ്യക്തിത്വവുമുള്ള വ്യക്തിയാണെങ്കിൽ പോലും മദ്യപാനം, ലഹരി, ലൈംഗികത തുടങ്ങിയ തിന്മകളുടെ ഉപാസകനായി മാറിയാൽ അത് ഒഴിവാക്കാൻ ബോധ മനസ്സിൽ പലതവണ പ്രതിജ്ഞയെടുത്താലും ഉപബോധ മനസ്സിന്റെ ദുഃസ്വാധീനം അവനെ അറിയാതെ അതിൽ ചെന്ന് വീഴ്ത്തുന്നത് സർവസാധാരണമാണ്.
ശീലങ്ങളെ വളർത്തിയെടുക്കുന്നതിൽ സഹവാസങ്ങൾക്ക് വലിയ പങ്കുണ്ട്. നല്ല ശീലക്കാരുടെ കൂടെ ജീവിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജിയും ദുഷ് ചങ്ങാത്തം നെഗറ്റീവ് എനര്‍ജിയും നൽകുന്നു.
മാറ്റങ്ങൾ ആരംഭിക്കേണ്ടത് സ്വന്തത്തിൽ നിന്നാണ്. വ്യക്തികളുടെ മാറ്റങ്ങളാണ് സാമൂഹിക പരിവർത്തനമായി മാറുന്നത്. ഉൾപ്രേരണയാലുണ്ടാകുന്ന മാറ്റങ്ങളേ ശാശ്വതമാകുകയുള്ളൂ.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇