ബീഹാര്‍ ജില്ലയിലെ കതിഹാറില്‍ ആണ് അനുരാഗ് ജനിച്ചത്. എട്ടാംക്ലാസ്സ് വരെ ഹിന്ദി മീഡിയത്തില്‍ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം. പിന്നീട് പഠനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി.
പത്താംക്ലാസ്സില്‍ തരക്കേടില്ലാത്ത മാര്‍ക്കോടെ ജയിച്ചു. പക്ഷേ പന്ത്രണ്ടാം ക്ലാസ്സില്‍ പ്രീ-ബോര്‍ഡ് പരീക്ഷയില്‍ തോറ്റു. ആഞ്ഞുപിടിച്ച് വീണ്ടും പഠനം. അങ്ങനെ പ്ലസ്ടു പാസ്സായി.
ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ബിരുദം. ഈ ബിരുദപഠനകാലത്തില്‍ പലവട്ടം തോല്‍വികളുടെ കയ്പ് അനുരാഗ് അറിഞ്ഞു. പല തവണ പരിശ്രമിച്ച് തോറ്റ പേപ്പറുകളൊക്കെ എഴുതിയെടുത്തു.
പിന്നെ ആഗ്രഹം ബിരുദാനന്തര ബിരുദമായി. അതും ഒരുവിധം കടന്നുകൂടിയപ്പോള്‍ സിവില്‍ സര്‍വ്വീസായി ആഗ്രഹം. നിരന്തരമായ പരിശ്രമം. തോല്‍വികളുടെ കയ്പുനീര്‍ തികട്ടിവന്നപ്പോഴെല്ലാം കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ ശ്രമിച്ചു. അങ്ങനെ 2017 ലെ ആദ്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 677-ാം റാങ്ക്.
ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വ്വീസില്‍ ആദ്യ ജോലി. പക്ഷേ, വീണ്ടും കൂടുതല്‍ റാങ്കിലേക്കെത്താനുള്ള മോഹത്തില്‍ ആ ജോലി ഉപേക്ഷിച്ച് വീണ്ടും കഠിനപരിശ്രമത്തിന്റെ നാളുകള്‍.
അങ്ങനെ 2018 ല്‍ 48-ാം റാങ്കോടെ വിജയം.
തോറ്റ് തോറ്റ് പഠിച്ച് വിജയിച്ച ആ വിദ്യാര്‍ത്ഥി തന്റെ പേരിനോടൊപ്പം മൂന്നക്ഷരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. അനുരാഗ് ഐ എ എസ്
ഒരു ചെറിയ തോല്‍വിപോലും താങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. തോല്‍വികള്‍ കടന്നുവന്നാലും ലക്ഷ്യത്തിലേക്ക് കൂളായി കടന്നുകയറാനുള്ള മനഃസാന്നിധ്യമുള്ളവര്‍ക്കാണ് സ്വപ്നത്തിലേക്ക് നടന്നുകയറാനാകുക.
കഠിനാധ്വാനവും മനഃസാന്നിധ്യവും നമ്മെ ഉറപ്പായും ലക്ഷ്യത്തിലേക്കെത്തിക്കുക തന്നെ ചെയ്യും
ശുഭദിനം നേരുന്നു