Trending

ശുഭദിന ചിന്തകൾ



സാഹചര്യങ്ങൾക്കും വിശദീകരണങ്ങൾക്കും സമീപനങ്ങൾക്കും അനുസരിച്ചാണ്‌ ശരി തെറ്റുകളുടെ നിലനിൽപ്പ്‌. പലരും ഉത്തരം പറയാത്തതിന്റെ കാരണം അറിവില്ലായ്മയല്ല, ആത്മവിശ്വാസമില്ലായ്മയാണ്‌...

ശരിയായ ഉത്തരങ്ങൾ  മാത്രമെ പറയാവൂ, തെറ്റു പറഞ്ഞാൽ അവഹേളിതരാകും എന്ന *പാരമ്പര്യ നിയമത്തെ മുറുകെ പിടിച്ച്‌ അടങ്ങി ഒതുങ്ങി ഇരിക്കാനാണ്‌ പലർക്കും താൽപര്യം...

  തെറ്റു വരുത്താനുള്ള ധൈര്യത്തിൽ നിന്നാണ്‌ ശരികളുടെ നടപ്പാത രൂപപ്പെടുന്നത്‌. ശരിയായ ഉത്തരം പറയാൻ പരിശീലിക്കുന്നതിനൊപ്പം  ചോദ്യങ്ങൾക്ക്‌ മുന്നിൽ പകച്ച്‌ നിൽക്കാത്ത മനസ്ഥിതി രൂപീകരിക്കുകയും വേണം...

ഓരോന്നിനും അർഹിക്കുന്ന മറുപടി പറയുന്നതിൽ ആണ്‌ ഉത്തരം പറയുന്നതിന്റെ മിടുക്ക്‌. എല്ലാ ചോദ്യങ്ങൾക്കും ഒരേ പ്രാധാന്യവും പ്രസക്തിയും അല്ല ഉണ്ടാവുക. ഉത്തരം കിട്ടാൻ വേണ്ടിയും ഉത്തരം മുട്ടിക്കാൻ വേണ്ടിയും ഉള്ള ചോദ്യങ്ങൾ ഉണ്ടാകും. അത്‌ തിരിച്ചറിഞ്ഞ്‌ ഉചിതമായി പ്രതികരിക്കാനുള്ള ചടുലതയാണ്‌ വേണ്ടത്‌..

എല്ലാവർക്കും ശുഭദിനം നേരുന്നു

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...