Trending

മിടുക്കരായ ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം: എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തല്മണ്ണയിൽ സൗജന്യ സിവിൽ സർവീസ് കോച്ചിങ്

Panakkad Sayed  Hyderali Shihab Thangal  Academy for Civil Services,



സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി മലപ്പുറത്ത് സൗജന്യ സിവിൽ സർവീസ് പരിശീലനം. 

പെരിന്തൽമണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ‘ക്രി​യ’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ ആണ് സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്നത്. 

മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മലബാർ മേഖലയിലെ 100 വിദ്യാർത്ഥികൾക്ക് ജൂലൈ മുതൽ റെസിഡൻഷ്യൽ പരിശീലനം ആരംഭിക്കും. 

അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് പാതായിക്കരയിൽ സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്നത്. 

ഈ പദ്ധതിയിലൂടെ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ചു പഠിക്കാനാകും

“ഗാന്ധിജിയുടെ സ്വപ്നം പോലെ ‘അൺ ടു ദിസ്‌ ലാസ്റ്റ്’ എന്ന ആശയത്തിലൂടെ സമൂഹത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ഒരാൾ സിവിൽ സർവീസ് രംഗത്തേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ മെച്ചമെന്നു പറയുന്നത് അവരുടെ ജീവിതാനുഭവങ്ങൾ വരുന്ന തലമുറയിലെ പാവപ്പെട്ടവർക്ക്‌ സഹായകമാകും എന്നതാണ്. 

അതിനാൽ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് സിവിൽ സർവീസ് എന്ന ബാലികേറാമല കയറാനുള്ള ഊർജമാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 
അതിനായി സിവിൽ സർവീസ് കോച്ചിങ് രംഗത്തെ രാജ്യത്തെ വിദഗ്ദ്ധർ പരിശീലകരായി എത്തും.” എന്ന് എം.എൽ.എ അറിയിച്ചു. 

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ വർഷവും 100 പേർക്കാണ് അവസരം. 

ആ​ധു​നി​ക രീ​തി​യി​ലു​ള്ള വി​ശാ​ല ക്ലാ​സ് മു​റി​ക​ള്‍, ലൈ​ബ്ര​റി ആ​ൻ​ഡ് റീഡിങ് റൂം, ​കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍, ഡി​സ്‌​ക​ഷ​ന്‍ റൂം, ​സ്​​റ്റു​ഡി​യോ എ​ന്നിവ ഒരുക്കും. 

എസ്.സി., എസ്.ടി, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്ക് വെയിറ്റേജ് നൽകും. 

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്കും പ്രത്യേക പരിഗണനയുണ്ടാകും. 

ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.


ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമി-പെരിന്തല്‍മണ്ണ പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാം. 

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

രജിസ്ട്രേഷൻ ഫോം Click Here



പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി 2022 മെയ് 10.



പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...