സംസ്ഥാനത്തെ ഗേള്‍സ്/ബോയ്സ് സ്കൂളുകളെ മിക്സഡ് സ്കൂളുകള്‍ ആക്കുന്നതിന് അവസരം. ഏതെങ്കിലും സ്കൂളിനെ മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പി.ടി.എ., സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഒട്ടേറെ സ്കൂളുകൾ ഇതിനോടകം മിക്സ്ഡ് സ്കൂളുകളായിക്കഴിഞ്ഞു.
ലിംഗസമത്വം, ലിംഗാവബോധം, ലിംഗനീതി എന്നിവ മുന്‍നിര്‍ത്തിയാണ് പുതിയ മാറ്റം. ഇത്തരത്തിൽ സ്കൂൾ മാറ്റത്തിനു സര്‍ക്കാരിന് ഒട്ടേറെ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ലിംഗതുല്യത സംബന്ധിച്ച് പുരോഗമന ആശയങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇📱https://bn1.short.gy/CareerLokam
Tags:
EDUCATION